
.news-body p a {width: auto;float: none;}
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ലില്ലേയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ റയൽ മാഡ്രിഡ് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്താനുറച്ച് ഇന്ന് രാത്രി ബൊറൂഷ്യഡോർട്ട്മുണ്ടിന നേരിടും. ഇന്ത്യ സമയം ബുധനാഴ്ച പുലർച്ചെ 12.30 മുതൽ മാഡ്രിഡിലാണ് മത്സരം. ഇതേസമയത്ത് മറ്റ് പ്രധാന മത്സരങ്ങളിൽ ആഴ്സനൽ ഷക്താറിനേയും യുവന്റസ് സ്റ്റുഗാർട്ടിനേയും പി.എസ്.ജി പി.എസ്.വിയേയും നേരിടും.
ലൈവ്
സോണി ടെൻ ചാനലുകളിലും സോണി ലിവിലും
മഴ ജയിച്ചു:രഞ്ജി
മത്സരം ഉപേക്ഷിച്ചു
ബംഗളൂരു: മഴമൂലം കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും പോയിന്റ് വീതം പങ്കിട്ടു. മഴയെ തുടർന്ന് ആദ്യ രണ്ട് ദിവസങ്ങളിലായി 50 ഓവർ മാത്രമായിരുന്നു കളി നടന്നത്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഒരു പന്ത് പോലും എറിയാനായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. മഴയെ തുടർന്ന് രണ്ടാം ദിവസം കളി നിർത്തി വയ്ക്കുമ്പോൾ 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. 63 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെയും 31 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെയും 19 റൺസെടുത്ത ബാബ അപരാജിത്തിന്റെയും വിക്കറ്റുകളായിരുന്നു കേരളത്തിന് നഷ്ടമായത്. സീസണിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോല്പിച്ചിരുന്നു,
കേരളത്തിന്റെ അടുത്ത മത്സരം ബംഗാളുമായിട്ടാണ്. 26 മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.