
ദുബായ്: എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇ താരത്തെ അവിശ്വസനീയ ക്യാച്ചിലൂടെ പുറത്തായി ഇന്ത്യൻ താരം ആയുഷ് ബദോനി. ഇന്ത്യ എക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ യു എ എ പതിനഞ്ചാം ഓവറില്‍ 100 റണ്‍സിലെത്തി നില്‍ക്കുമ്പോഴായിരുന്നു വാലറ്റക്കാരനായ ജവാദുള്ളയെ പുറത്താക്കാന്‍ ബദോനി ലോംഗ് ഓണില്‍ പറന്നു പിടിച്ചത്.
രമണ്‍ദീപ് സിംഗിന്റെ പന്തില്‍ ജവാദുള്ള ഉയര്‍ത്തിയടിച്ച പന്ത് സിക്സാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഓടിയെത്തിയ ബദോനി ഒറ്റക്കൈയില്‍ പറന്നുപിടിച്ച് അമ്പരപ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറില്‍ 107 റണ്‍സിന് ഓൾ ഔട്ടായിരുന്നു. 50 റണ്‍സെടുത്ത രാഹുല്‍ ചോപ്രയും 22 റണ്‍സെടുത്ത ക്യാപ്റ്റനും മലയാളി താരവുമായ ബാസില്‍ ഹമീദും 10 റണ്‍സെടുത്ത മായങ്ക് രാജേഷ് കുമാറും മാത്രമാണ് യുഎഇ എ ടീമിനായി രണ്ടക്കം കടന്നത്.
WHAT A CATCH BY AYUSH BADONI 🥶🔥 pic.twitter.com/dt7PRcberN
— Johns. (@CricCrazyJohns) October 21, 2024
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മായങ്ക് കുമാറിനെ നഷ്ടമായ യുഎഇക്ക് രണ്ടാം ഓവറില്‍ ആര്യാൻഷ് ശര്‍മയുടെ വിക്കറ്റും നഷ്ടമായി. നിലാൻഷ് കേസ്വാനിയും രാഹുല്‍ ചോപ്രയും പ്രതീക്ഷ നല്‍കിയെങ്കിലും മായങ്കിനെ അന്‍ഷുല്‍ കാംബോജ് വീഴ്ത്തി. വിഷ്ണു സുകുമാരന്‍(0), സയ്യിദ് ഹൈദര്‍ ഷാ(4) എന്നിവരെ കൂടി പിന്നാലെ നഷ്ടമായതോടെ 39-5ലേക്ക് കൂപ്പുകുത്തിയ യുഎഇയെ രാഹുല്‍ ചോപ്രയുടെയും ബാസില്‍ ഹമീദിന്റെയും പോരാട്ടമാണ് 100 കടത്തിയത്. ഇന്ത്യ എക്കായി റാസിക് സലാം മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രമണ്‍ദീപ് സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ എ പാകിസ്ഥാന് എയെ തോല്‍പ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]