
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികളുടെ ലിസ്റ്റിങ് നാളെ (ഒക്ടോബർ 22). 27,870 കോടി രൂപയാണ് കഴിഞ്ഞവാരം നടന്ന ഐപിഒയിലൂടെ ഹ്യുണ്ടായ് നേടിയത്. റീറ്റെയ്ൽ, നിക്ഷേപ ഇതര ധനകാര്യസ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് കിട്ടിയതെങ്കിലും ഐപിഒയുടെ അവസാനദിനത്തിൽ കുഐബികളിൽ (യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ) നിന്ന് ലഭിച്ച വലിയ താൽപര്യത്തിന്റെ കരുത്തിലാണ് ഹ്യുണ്ടായ് ഐപിഒ ലക്ഷ്യം കണ്ടത്. ക്യുഐബികളിൽ നിന്ന് 700 ശതമാനത്തോളം സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നു.
സ്വർണത്തിന് ഇന്നും റെക്കോർഡ് വില; വെള്ളിയും പുതു ഉയരത്തിൽ, തിരിച്ചടിയാകുന്നത് ഇസ്രയേലും യുഎസും
ജിഎംപിയിൽ തിരിച്ചുകയറ്റം
ഐപിഒയ്ക്ക് മുമ്പ് ഗ്രേ മാർക്കറ്റിൽ (ഐപിഒയ്ക്ക് മുമ്പ് ഓഹരി വാങ്ങാവുന്ന അനൗദ്യോഗിക വിപണി) 570 രൂപയായിരുന്നു ഹ്യുണ്ടായ് ഓഹരികളുടെ പ്രീമിയം (ജിഎംപി). ഐപിഒ വേളയിൽ ഇത് നെഗറ്റീവ് 32 രൂപവരെ ഇടിഞ്ഞിരുന്നു. റീറ്റെയ്ൽ നിക്ഷേപകരിൽ നിന്ന് ഐപിഒയ്ക്ക് വലിയ പ്രതികരണം ലഭിക്കാതിരുന്നതിന് ഇതുമൊരു കാരണമായി. എന്നാൽ, നിലവിൽ ജിഎംപി 95 രൂപയായിട്ടുണ്ട്. അതായത്, ലിസ്റ്റിങ്ങിൽ നേട്ടം പ്രതീക്ഷിക്കാമെന്ന് വിലയിരുത്തപ്പെടുന്നു. 1,865-1960 രൂപയായിരുന്നു ഐപിഒയിൽ ഇഷ്യൂ വില. നിലവിലെ ജിഎംപി പരിഗണിച്ചാൽ ലിസ്റ്റിങ് വില 2,055 രൂപയായിരിക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും ഹ്യുണ്ടായ് ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യും.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]