
.news-body p a {width: auto;float: none;}
അബുദാബി: തൊഴിൽ തേടി ആയിരക്കണക്കിന് പ്രവാസികളാണ് ദിവസേന ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. വർഷങ്ങളോളം പ്രവാസ ജീവിതം ഒറ്റയ്ക്ക് നയിച്ചതിനുശേഷം കുടുംബത്തെയും ഒപ്പം കൂട്ടുന്നവരുണ്ട്. സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബത്തെ യുഎഇയിൽ എത്തിക്കുന്നവർ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം. ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേയ്ക്ക് തൊഴിൽ മാറ്റം നടത്തുമ്പോൾ ഫാമിലി വിസയിലും പെട്ടെന്നുതന്നെ മാറ്റം വരുത്തേണ്ടതുണ്ടോ അതോ മറ്റൊരു എമിറേറ്റിൽ സ്ഥിരതാമസമാകുന്നതുവരെ ‘വിസ ഹോൾഡ്’ എന്ന സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുമോ?
യുഎഇ റെഗുലേഷൻ ഒഫ് എംപ്ളോയ്മെന്റ് റിലേഷൻസ് പ്രകാരം തൊഴിലുടമ തൊഴിൽ അവസാനിപ്പിക്കുകയോ തൊഴിലിടത്തുനിന്ന് ഒരാൾ സ്വയം വിരമിക്കുകയോ ചെയ്താൽ തൊഴിലുടമ വർക്ക് പെർമിറ്റ് റദ്ദാക്കണമെന്നതാണ് നിയമം. വർക്ക് പെർമിറ്റ് റദ്ദാക്കൽ രേഖയിൽ തൊഴിലാളി ഒപ്പിട്ടതിനുശേഷമാണിത്.
വർക്ക് പെർമിറ്റ് റദ്ദാക്കൽ നടപടിക്രമം
വിവിധ സർക്കാർ സംവിധാനങ്ങളിലൂടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം.
ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിക്കണം.
വർക്ക് പെർമിറ്റ് പുതുക്കാനോ ഇഷ്യൂ ചെയ്യാൻ കാലതാമസമുണ്ടാവുകയോ ചെയ്തെങ്കിൽ പിഴ ഒടുക്കണം.
ജീവനക്കാരന് ആനുകൂല്യങ്ങൾ ലഭിച്ചതായുള്ള സ്ഥാപനത്തിന്റെ പ്രഖ്യാപനം.
മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന മറ്റ് വ്യവസ്ഥകളും പാലിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേൽപ്പറഞ്ഞ നടപടികൾക്കുശേഷം തൊഴിലുടമ തൊഴിലാളിയുടെ റെസിഡൻസി വിസ റദ്ദാക്കണം. കുടുംബാംഗങ്ങളുടെ റെസിഡൻസി വിസയുടെ സ്പോൺസർ എന്ന നിലയിൽ നിങ്ങൾ മറ്റൊരു തൊഴിൽ വിസയിലേയ്ക്ക് മാറുന്നതുവരെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്ത് വയ്ക്കാനാവും. ഇത്തരത്തിൽ 60 ദിവസംവരെ വിസ ആക്ടീവ് ആക്കിവയ്ക്കാം. മറ്റൊരു തൊഴിൽ ലഭിക്കുന്നതുവരെ നിങ്ങളുടെ വിസ റദ്ദാക്കരുതെന്ന് തൊഴിലുടമയോട് ആവശ്യപ്പെടുകയും ചെയ്യാം. വിസ റദ്ദാക്കൽ, ഹോൾഡ് ചെയ്യൽ എന്നിവയ്ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ (Amer centre) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയെയോ ബന്ധപ്പെടാം.