
.news-body p a {width: auto;float: none;}
തൃശൂർ: കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചില്ലെങ്കിൽ തൃശൂർ പൂരം വെടിക്കെട്ട് വെറും ഓർമയായി മാറുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരികുമാർ. വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നും ഉത്തരവിൽ തിരുത്ത് വേണമെന്നും ഗിരികുമാർ പറഞ്ഞു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്ന് തിരുവമ്പാടി ദേവസ്വം ബോർഡും വ്യക്തമാക്കി.
പ്രധാനമായും 35 നിയന്ത്രണങ്ങളാണ് പുതിയ ഉത്തരവിൽ പറയുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയർലൈനും തമ്മിൽ 200 മീറ്റർ അകലം വേണം, ഫയർലൈനും ആളുകളും തമ്മിലുളള അകലം 100 മീറ്റർ വേണം എന്നിങ്ങനെയാണ്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണ പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളുകളെ നിർത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
ഈ വിഷയത്തിൽ റവന്യു മന്ത്രി കെ രാജനും പ്രതികരിച്ചിരുന്നു. കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂർ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയെയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകർക്കാനുള്ള നീക്കമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. വെടിക്കെട്ടിനെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിയ്ക്കും കേരളത്തിൽ നിന്നുമുള്ള രണ്ട് എംപിമാർക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കത്ത് നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
ഉത്തരവിൽ മാറ്റേണ്ടത്
1. ഉത്തരവിൽ ഫയർലൈനും ആളുകളും തമ്മിൽ 100 മീറ്റർ അകലം വേണമെന്നാണ്. ഇത് 60 മുതൽ 70 മീറ്റർ വരെയായി കുറയ്ക്കണം.
2. താൽക്കാലികമായി ഉപയോഗിക്കുന്ന ഷെഡും ഫയർലൈനും തമ്മിലുളള 100 മീറ്റർ അകലം വേണമെന്നാണ്. ഇത് 15 മീറ്ററാക്കി കുറയ്ക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
3. ആശുപത്രി, സ്കൂളുകൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന നിബന്ധനയും മാറ്റണം.
4. ആശുപത്രികളിൽ നിന്നും നഴ്സിംഗ് ഹോമുകളിൽ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന കൊണ്ടുവരണം.