
ദില്ലി: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും
അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ദില്ലിയിൽ മാധ്യമങ്ങോട് പറഞ്ഞു. പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനൊ എം വി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലൻ സമ്മതിച്ചതാണ്. അന്നത്തെ വിജയഘോഷത്തിൽ പങ്കുചേർന്നത് യുഡിഫ് നേതാക്കളെക്കാൾ എൽഡിഎഫ് പ്രവർത്തകരാണ്. അതീ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്. അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ഡീൽ ഇത്തവണ പൊളിഞ്ഞു പാളീസാകും. മെട്രോ മാനെ പോലെ ഉള്ള ഒരാളെ വർഗീയ വാദിയായി കാണിച്ചു വോട്ട് നേടിയതിന്റെ ഫലമാണ് ഇപ്പോൾ കോൺഗ്രസ് അനുഭവിക്കുന്നത്. രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോൺഗ്രസ്സ് ഉപയോഗിച്ചത്. കെ മുരളിധാരനെ ഒന്നിനും കൊള്ളാത്ത ആളായി താഴ്ത്തിയിരിക്കുകയാണ്. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനോട് അത് ചോദിക്കാനുള്ള ആർജവം പത്മജയെ പോലെ മുരളീധരൻ കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
‘പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല, ജോലിയിൽ നിന്ന് ഒഴിവാക്കും’, വീണ്ടും അന്വേഷണമെന്നും ആരോഗ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]