
.news-body p a {width: auto;float: none;}
ന്യൂഡൽഹി; പ്രവാസികളടക്കമുള്ളവരുടെ ജീവന് ഭീഷണിയാവുന്ന പുതിയ സന്ദേശവുമായി ഖാലിസ്ഥാനി തീവ്രവാദി ഗുർപത്വന്ദ് സിംഗ് പന്നുൻ. നവംബർ ഒന്ന് മുതൽ 19വരെ ആരും എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് ഭീഷണി സന്ദേശം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവർഷവും ഇതേസമയം പന്നുൻ സമാന ഭീഷണി പുറപ്പെടുവിച്ചിരുന്നു.
സിഖ് വംശഹത്യയുടെ 40ാം വാർഷികമായതിനാൽ എയർ ഇന്ത്യ വിമാനത്തിനുനേരെ ആക്രമണമുണ്ടാവുമെന്നാണ് സിഖ്സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) സ്ഥാപകനായ പന്നുൻ മുന്നറിയിപ്പ് നൽകുന്നത്.
കാനഡയിലെ സിഖ്സ് ഫോർ ജസ്റ്രിസ് തലവനായ ഗുർപത്വന്ദ് സിംഗ് പന്നുനിനെതിരെ 2019ലാണ് എൻഐഎ ആദ്യം കേസെടുത്തത്. 2019 ജൂലായ് 10ന് സിഖ്സ് ഫോർ ജസ്റ്രിസിനെ കേന്ദ്രസർക്കാർ നിരോധിച്ചു. 2020 ജൂലായ് ഒന്നിന് പന്നുനിനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഞ്ചാബിലും രാജ്യത്തിന്റെ മറ്രിടങ്ങളിലും ഇയാൾ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ നിർണായക വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യാൻ സൈബർ ഇടം ദുരുപയോഗിക്കുന്നതും കണ്ടെത്തി. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര നാടിനായി പോരാടാൻ, പഞ്ചാബിലെ ക്രിമിനൽ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇയാൾ ആഹ്വാനം ചെയ്യുന്നു. കാനഡയിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഇയാൾ ഇന്ത്യ – കാനഡ പ്രതിസന്ധിക്കിടെ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയർന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണികൾ തുടർച്ചയായി ഉയരുകയാണ്. ഇന്നലെ മാത്രം കേരളത്തിൽ നിന്നടക്കമുള്ള ഇരുപതോളം വിമാനങ്ങൾക്ക് ബോംബു ഭീഷണിയുണ്ടായി. പരിശോധനയിൽ അവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.