
മുംബൈ: ബോളിവുഡിലെ താര ദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും മുംബൈയിലെ ബാന്ദ്രയില്‍ പണിയുന്ന ആഢംബര ഭവനത്തിന്റെ പണികള്‍ തീര്‍ന്നതായി വിവരം. നേരത്തെ ബംഗ്ളാവിന്റെ നിർമ്മാണ പുരോഗതി പരിശോധിക്കാൻ മകൾ രാഹയ്ക്കും രൺബീറിന്റെ അമ്മ നീതു കപൂറിനും ഒപ്പം ദമ്പതികൾ എത്തിയ വീഡിയോകള്‍ വൈറലായിരുന്നു.
ആറ് നിലകളുള്ള ബംഗ്ലാവാണ് ബന്ദ്രയില്‍ ഒരുങ്ങുന്നത്. ഇളം നീല നിറത്തിലാണ് വീടിന്റെ പുറം ചുമരുകള്‍ വലിയ ജനാലകളും കാണാം. രൺബീറിന്റെ അന്തരിച്ച മുത്തശ്ശി കൃഷ്ണ രാജ് കപൂറിന്റെ പേരിലായിരുന്നു രണ്‍വീര്‍ ബംഗ്ലാവ് പണിത സ്ഥലം എന്നാണ് വിവരം. ബോളിവുഡ് ലൈഫിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് രണ്‍ബീര്‍ ബംഗ്ലാവ് തന്റെ മകൾ രാഹയ്ക്ക് സമ്മാനിച്ച് അവളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ പദ്ധതിയിടുന്നു എന്നാണ് വിവരം.
ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജൽസ എന്നിവയെ മറികടന്ന് മുംബൈയിലെ ‘ഏറ്റവും ചെലവേറിയ’ സെലിബ്രിറ്റി ബംഗ്ലാവാക്കി ഇത് മാറും എന്നാണ് വിവരം. ഏകദേശം 50 കോടി രൂപ ബംഗ്ലാവിന്റെ നിര്‍മ്മാണത്തിന് ചെലവായെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ബോളിവുഡ് പാപ്പരാസിയായ വൈറല്‍ ബയാനി ബംഗ്ലാവിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ പലതരത്തിലാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്. ചില ആരാധകർ ബംഗ്ലാവിന്റെ ഡിസൈനെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ഒരു ആരാധകൻ “ഇതൊരു ബംഗ്ലാവാണോ? ഇത് ഒരു സാധരണ കെട്ടിടം പോലെ തോന്നുന്നു” എന്നാണ് അഭിപ്രായപ്പെട്ടത്.
View this post on Instagram
നിലവിൽ, ആലിയയും രൺബീറും മകള്‍ രാഹയ്ക്കൊപ്പം അവരുടെ പാലി ഹിൽസിലെ അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. ഇതേ സ്ഥലത്താണ് ഇരുവരുടെയും വിവാഹവും നടന്നത്.
മന്മഥൻ: അൽത്താഫ് സലീം നായകനാകുന്ന റൊമാന്റിക് കോമഡി വരുന്നു, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
100 കോടി ബജറ്റ്, പരക്കെ ട്രോള്‍ 10 മത്തെ ദിവസം വെറും 31 ലക്ഷം; ദുരന്തമായി ഈ ചിത്രം !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]