
സ്വന്തം ലേഖകൻ
കോട്ടയം : നിരന്തരകുറ്റവാളികൾക്കെതിരേ ശക്തമായ നിയമനടപടിയുമായി ജില്ലാ പോലീസ്. ജില്ലയിൽ അഴിഞ്ഞാടി അക്രമം നടത്തിവന്ന 30-ലെറെ ഗുണ്ടകളെ ജയിലിലടച്ചു, ഒൻപത് ക്രിമിനലുകളെ ജില്ലയിൽനിന്ന് പുറത്താക്കി . പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളെയുമാണ് കാപ്പാ നിയമപ്രകാരം പട്ടിക തയ്യാറാക്കി നടപടിയെടുക്കുന്നത്. കെ.കാർത്തിക് പോലീസ് മേധാവിയായി ചുമതലയേറ്റ് ഏഴ് മാസത്തിനുള്ളിലാണ് ഇത്രയും കുറ്റവാളികൾക്കെതിരേ കാപ്പാ നടപടിയെടുത്തത്.
അടിക്കടി ക്രിമിനൽ കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ജയിലിലടയ്ക്കുകയോ ജില്ലയിൽനിന്ന് പുറത്താക്കുകയോ ചെയ്ത ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ അഭിനന്ദനവും.
കാപ്പാ നിയമനടപടികൾ കൃത്യമായി നടപ്പാക്കുന്നത് കോട്ടയം ജില്ലയിലാണെന്ന് തിരുവനന്തപുരത്തുനടന്ന ജില്ലാ പോലീസ് മേധാവിമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി. മൂന്നോ അതിലേറെയോ കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽപ്പെടുന്നവരെയാണ് ജയിലിലടച്ചത്. അടിപിടി, അക്രമം തുടങ്ങി നിരന്തര കുറ്റവാളികളെയാണ് ജില്ലയിൽനിന്ന് പുറത്താക്കിയത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലടയ്ക്കുന്ന പ്രതികളെ അവിടെനിന്ന് വിവിധ ജയിലുകളിലേക്ക് മാറ്റും. കോട്ടയത്തും മറ്റുജില്ലകളിലുമുള്ള പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും.
ഏറ്റുമാനൂർ തെള്ളകം വലിയകാല കോളനി തടത്തിൽപറമ്പിൽ വീട്ടിൽ നാദിർഷ നിഷാദ് (22), മേലുകാവ് ഇരുമാപ്ര പാറശ്ശേരിൽ വീട്ടിൽ സാജൻ സാമുവൽ (44), കോട്ടയം അതിരമ്പുഴ ഓണംതുരുത്ത് മേടയിൽ അലക്സ് പാസ്കൽ (21), വൈക്കം കോതനല്ലൂർ ചാമക്കാലാ ഇടച്ചാലിൽ വീട്ടിൽ സജി പൈലി (40), രാമപുരം മാങ്കുഴിചാലിൽ വീട്ടിൽ അമൽ വിനോദ് (21), കോട്ടയം കുമാരനല്ലൂർ സലിം മൻസിൽ വീട്ടിൽ ഷംനാസ് (36), വൈക്കം ടി.വി.പുരം മൂത്തേടത്തുകാവ് പുന്നമറ്റത്തിൽ വീട്ടിൽ കണ്ണൻ (31), പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (37), കോട്ടയം അയ്മനം ജയന്തിക്കവല മാങ്കീഴേപ്പടി വീട്ടിൽ വിനീത് സഞ്ജയൻ (35), ചങ്ങനാശ്ശേരി പൂവം എ.സി.കോളനിയിൽ ഉണ്ണിത്തരവീട്ടിൽ മനു (29), പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (31), കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ വീട്ടിൽ ജയൻ (47), അതിരമ്പുഴ, തെള്ളകം ചൂരക്കുളം വീട്ടിൽ ക്രിസ്റ്റീൻ സി.ജോസഫ് (30), ഈരാറ്റുപേട്ട വടക്കേക്കരയിൽ വാക്കാപറമ്പ് വീട്ടിൽ ബഷീർ (42), ചങ്ങനാശ്ശേരി പായിപ്പാട് കീഴടി കാരിക്കോട്ട് ആൽത്തകിടിയിൽ വീട്ടിൽ പ്രദീപ് (43), ഏറ്റുമാനൂർ പേരൂർ ഒഴുകയിൽ വീട്ടിൽ വിഷ്ണു അനിൽ (25), കടനാട് വില്ലേജ് മങ്കര തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (27), കോട്ടയം ഗാന്ധിനഗർ വാഴക്കാലാ ഉണ്ണിമേസ്തിരിപ്പടി ഒറ്റപ്ലാക്കിൽ വീട്ടിൽ ശ്രീദേവ് മോഹനൻ (21), ഏറ്റുമാനൂർ വെട്ടിമുകൾ പള്ളിമല കല്ലുവെട്ട്കുഴി വീട്ടിൽ ജസ്റ്റിൻ സണ്ണി (42), കോട്ടയം ചാന്നാനിക്കാട് ചിറക്കരോട്ട് വീട്ടിൽ ശശികുമാർ(45), ഈരാറ്റുപേട്ട അരുവിത്തുറ മുളന്താനത്തുവീട്ടിൽ മനാഫ് (31), ഈരാറ്റുപേട്ട, മുരിക്കോലി കുന്നുംപുറത്ത് വീട്ടിൽ മനാഫ് (31), കോട്ടയം പൊങ്ങന്താനം ശാന്തിനഗർ കോളനി മുള്ളനളയ്ക്കൽ വീട്ടിൽ മോനുരാജ് പ്രേം (29), പനച്ചിക്കാട് കുഴിമറ്റം പണയിൽവീട്ടിൽ ജിഷ്ണു എം.ജെ. (27), ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ(24), ചങ്ങനാശ്ശേരി കങ്ങഴ കൊറ്റംചിറ തകടിയേൽ വീട്ടിൽ അബിൻ (24), കോട്ടയം ആർപ്പൂക്കര വെട്ടൂർകവല ചിറയ്ക്കൽതാഴെ വീട്ടിൽ കെൻസ് സാബു (29), അതിരമ്പുഴ പ്രിയദർശിനി കോളനി പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാർ (20) എന്നിവരാണ് ജയിലഴിക്കുള്ളിലായത്.
The post കോട്ടയം ജില്ലയിൽ ക്രമിനലുകൾക്കെതിരെ ശക്തമായ നടപടി; നിരന്തരം ക്രിമിനൽ കേസുകളിൽപ്പെട്ട മുപ്പതുപേരെ ജയിലിലടച്ചു; ഒൻപതോളം പ്രതികളെ കാപ്പ ചുമത്തി പുറത്താക്കി; നിയമനടപടികൾ കൃത്യമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനവും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]