
.news-body p a {width: auto;float: none;}
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലിനെ മിക്കപ്പോഴും എയറില്‍ കയറ്റാറുണ്ട് ആരാധകര്‍. കര്‍ണാടക താരം ഒരിക്കലും ഒരു ടീം മാന്‍ അല്ലെന്നും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി വിക്കറ്റ് നഷ്ടമാകുമോയെന്ന് പേടിച്ച് കളിക്കുന്ന താരത്തിന്റെ ശൈലി ടീമിന് ബാദ്ധ്യതയാണെന്നും ആരാധകര്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്. ഏകദിന ലോകകപ്പ് ഫൈനലിലെ താരത്തിന്റെ മ്ലെലെപ്പോക്ക് നയം ഇപ്പോഴും ആരാധകരുടെ മനസ്സിലെ കലിപ്പ് അടങ്ങാതെ തുടരുന്നുമുണ്ട്. അതിനിടെ താരം വിരമിക്കുന്നു അല്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്തേക്ക് പോകുന്നുവെന്ന സൂചനയാണ് ബംഗളൂരു ടെസ്റ്റിന് ശേഷം പുറത്തുവരുന്നത്.
ടീമിലെ തന്റെ സ്ഥാനം സംബന്ധിച്ച് സ്വന്തം ഹോംഗ്രൗണ്ടിലെ പ്രകടനത്തോടെ രാഹുലിന് തന്നെ ബോദ്ധ്യം വന്നിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തിന് ശേഷം ചിന്നസ്വാമിയിലെ പിച്ചില്‍ തൊട്ടുതൊഴുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവ ചര്‍ച്ചയാണ്. ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ പൂജ്യത്തിന് പുറത്തായവരുടെ കൂട്ടത്തില്‍ രാഹുലുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ താരത്തിന്റെ നിരുത്തരവാദപരമായ ബാറ്റിംഗ് ആണ് വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ കാരണം.
356 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയെ രോഹിത്, കൊഹ്ലി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടേയും റിഷഭ് പന്ത് (99) – സര്‍ഫറാസ് ഖാന് (150) സഖ്യത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലും ഇന്ത്യ മറികടന്നിരുന്നു. ഈ കൂട്ടുകെട്ട് പിരിയുമ്പോള്‍ ഇന്ത്യ 408 റണ്‍സ് നേടിയിരുന്നു. ആറ് വിക്കറ്റ് ശേഷിക്കെ 52 റണ്‍സിന്റെ ലീഡാണ് കെഎല്‍ രാഹുല്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ മദ്ധ്യനിരയുടെ നേതൃത്വം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിക്കേണ്ട രാഹുല്‍ 12 റണ്‍സ് നേടി പുറത്തായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്വന്തം ഹോംഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള അയാള്‍ക്ക് അവിടെപ്പോലും ടീമിനെ രക്ഷിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്ത് നില്ക്കുന്നു. രാഹുലിനെ കൊണ്ട് ഇന്ത്യക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ചെറുപ്പക്കാരെ പരീക്ഷിക്കണം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. രാഹുല്‍ അവസാനമായി എപ്പോഴാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന ഭോഗ്ലെയുടെ ചോദ്യത്തോടെ എല്ലാ തകര്‍ച്ചയിലും രാഹുലുമുണ്ടായിരുന്നു എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.