
മാന്‍ വേട്ടയുമായി ബന്ധപ്പെട്ട് സല്മാന് ഖാന് എന്തിനാണ് മാപ്പ് പറയേണ്ടത് എന്ന് മുന്‍ കാമുകി സോമി അലി. അറിയാത്ത കാര്യങ്ങള്‍ക്ക് മാപ്പു പറയാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനെന്നും സല്മാന് ഖാന്റെ മുന്‍ കാമുകയായിട്ടുള്ള നടിയും വനിതാ അവകാശ പ്രവര്‍ത്തകയുമായ സോമി അലി ചോദിച്ചു.
തനിക്ക് അറിവില്ലാത്ത കാര്യത്തിന് എന്തിനാണ് സല്മാന് ഖാന് മാപ്പു പറയേണ്ടത്. അത് മനപ്പൂര്‍വ്വം ചെയ്തതല്ല. അതിന് മാപ്പുപറയാന്‍ എന്തിനാണ് നിര്‍ബന്ധിക്കുന്നത്. അതില്‍ അര്‍ത്ഥമില്ല. അത് അഹങ്കാരമല്ല. പലരും പറയുന്നു സല്മാന് ഖാന് വളരെ അഹങ്കാരിയെന്ന്. സല്‍മാനുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ എനിക്കൊന്നും ചെയ്യാനില്ല. ആരും കൊല്ലപ്പെടരുത്. ബോളിവുഡില്‍ നിന്നായാലും ഹോളിവുഡില്‍ നിന്നായാലും. അക്രമം ഒന്നിനുമുള്ള ഉത്തരം ആകില്ല- സോമി അലി ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘സല്മാന് ഖാന് ദയാലുമാണ്. അദ്ദേഹത്തിന് ഒരു എന്‍ജിഒ ഉണ്ട്. കൊല്ലപ്പെട്ട മൃഗത്തെ ബിഷ്ണോയി സമുദായം ആരാധിക്കുന്ന കാര്യം അദ്ദേഹത്തിനറിയില്ലായിരുന്നു. ആ പ്രദേശത്ത് സല്മാന് ഖാന് മാത്രമാണോ വേട്ടയ്ക്ക് പോകുന്നത്. സല്മാന് ഖാന് ആയതുകൊണ്ടാണ് അവര്‍ പിന്നാലെ കൂടിയത്. ബിഷ്ണോയ് സമൂഹം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍, സല്മാന് ഖാന് ഇത്തരം കാര്യങ്ങളില്‍ അറിവുണ്ടായിരുന്നില്ല. അത് തന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വെളിയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ സല്‍മാന്റെ കൂടെ ഞാനും വേട്ടയ്ക്ക് പോയിട്ടുണ്ട്. 1998ല്‍ ഷൂട്ടിങ് നടക്കുമ്പോള്‍ എന്നെ കൂടെ കൊണ്ടു പോയില്ല. വേട്ടയ്ക്കിറങ്ങുമ്പോള്‍ ഞാന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഒരു കായികമെന്ന നിലയില്‍ മൃഗങ്ങളെ വേട്ടയാടുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അങ്ങനെ ഞാന്‍ പോകാതിരുന്ന നാളിലാണ് ആരോപിക്കപ്പെടുന്ന സംഭവമുണ്ടായത്’- സോമി അലി പറഞ്ഞു.
ബിഷ്ണോയിയുമായി സംസാരിക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് പരിഹാസ്യമായി പലരും വ്യാഖ്യാനിക്കപ്പെട്ടുവെന്നായിരുന്നു സോമിയുടെ മറുപടി.
1999-ലാണ് സോമി അലിയും സല്മാന് ഖാനും തമ്മിലുള്ള ബന്ധം തകരുന്നത്. സല്‍മാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുംബൈ വിട്ട അവര്‍ യുഎസിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]