
.news-body p a {width: auto;float: none;}
പുണെ: ന്യൂസിലാൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ആൾറൗണ്ടർ വാഷിംഗ്ൺ സുന്ദറിനെ ഉൾപ്പെടുത്തി. പുണെയിലും മുംബൈയിലും നടക്കുന്ന മത്സരങ്ങൾക്കായുള്ള ടീമിലാണ് വാഷിംഗ്ൺ സുന്ദറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷത്തിനു ശേഷമാണ് സുന്ദർ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരായ മത്സരത്തിൽ തമിഴ്നാടിനായി മൂന്നാം നമ്പറിലിറങ്ങി സുന്ദർ സെഞ്ച്വറി നേടിയിരുന്നു.ബെംഗളൂരു ടെസ്റ്റിനിടെ പരിക്കേറ്റ ഋഷഭ് പന്തിനെ ടീമിൽ നിലനിറുത്തിയിട്ടുണ്ട്.
ഒക്ടോബർ 24-നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം മറ്റൊരു ഫിംഗർ സ്പിന്നറെ കൂടി ആവശ്യമുണ്ടെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെലക്ടർമാര്‍ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത്. റിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് ഉൾപ്പെടുന്ന ടീമിലാണ് ഇപ്പോൾസുന്ദർ കൂടി എത്തുന്നത്. ബാറ്റിങ്ങിന് ആഴം കൂട്ടാനും സ്പിൻ പിച്ചുകളിലെ സാഹചര്യം പരമാവധി മുതലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യയുടെ പുതുക്കിയ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, വാഷിംഗ്ടൺ സുന്ദർ.