
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഖേലോ ഇന്ത്യയിലൂടെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ അത്ലറ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. തിരുവനന്തപുരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്ററായ എൽ.എൻ.സി.പി.ഇയിൽ നിർമിച്ച 300 കിടക്കകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികതാരങ്ങൾ സ്പോർട്സിനെ സർക്കാർ ജോലിക്കായുളള വഴിയായി മാത്രം കാണരുതെന്നും രാജ്യത്തിന് വേണ്ടി ്മെ ഡൽ നേടി അഭിമാനം ഉയർത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.ഇന്നലെ രാവിലെ ഗോൾഫ് ക്ളബിലെ നവീകരിച്ച ഗോൾഫ് കോഴ്സും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്തി സുരേഷ് ഗോപി,ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ജി.കിഷോർ,കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ,സി.ഇ.ഒ രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]