
കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. കാമുകൻ ബ്രിജേഷ് സിങ്ങുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് നിന്നതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ കാരണമെന്ന് പോലീസ് പറയുന്നു. മൂന്നര വയസുള്ള കുട്ടിയെയാണ് നടി തട്ടുക്കൊണ്ടു പോയത്.
ക്രൈം പട്രോൾ എന്ന ക്രൈം സീരീസിൽ അഭിനയിക്കുന്ന ഷബ്രീൻ എന്ന നടിയാണ് അറസ്റ്റിലായത്. ബ്രിജേഷുമായി സബ്രീൻ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ബ്രിജേഷിന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. വിവാഹത്തിന് എതിർപ്പുമായി കുടുംബം രംഗത്തെത്തിയതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഷബ്രീൻ തീരുമാനിക്കുന്നത്. ബ്രിജേഷുമായുള്ള പ്രണയത്തിൽ താൻ എന്താണ് ചെയ്യുന്നതെന്ന് ഷബ്രീന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പോലീസ് പറയുന്നു.
ബ്രിജേഷിനോടുള്ള ഭ്രമത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഷബ്രീന് അവബോധമുണ്ടായിരുന്നില്ല. താൻ അഭിനയിച്ചു കൊണ്ടിരുന്ന ക്രൈം സീരിയൽ തന്റെ ജീവിതത്തിലും അനുകരിക്കുകയായിരുന്നുവെന്ന് സീനിയർ ഉദ്യോഗസ്ഥൻ ജയരാജ് റാണാവാനെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളിലായിരുന്ന കുട്ടിയെ അവിടെ നിന്നാണ് ഷബ്രീൻ തട്ടിക്കൊണ്ടു പോകുന്നത്. നേരത്തെ തന്നെ കുട്ടിക്ക് ഷബ്രീനെ അറിയാമായിരുന്നതു കൊണ്ട് കൂടെ പോകാൻ തടസ്സമുണ്ടായില്ല. കുട്ടിയെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോകുകയാണെന്ന് സ്കൂൾ അധികൃതരോടും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാൽ വീട്ടിൽ കുട്ടി തിരിച്ചെത്താതായതോടെയാണ് പ്രശ്നം ഗുരുതരമായത്. പോലീസിനെ വിവരമറിയിച്ചു. സ്കൂൾ അധികൃതർ പറഞ്ഞ വിവരമനുസരിച്ച് സിസിടിവി അടക്കം പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയത് ഷബ്രീൻ ആണെന്ന് ഉറപ്പിക്കുകയായിരുന്നു.
ഷബ്രീനൊപ്പം മറ്റൊരു സ്ത്രീം ഉണ്ടായിരുന്നു. ഓട്ടോ റിക്ഷയിലാരുന്നു തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ ട്രേസ് ചെയ്ത പോലീസ് നടിയെ ബാന്ദ്രയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]