
കോട്ടയം: പ്രതിദിന ശേഷി 75,000 ലിറ്ററില്‍ നിന്നും ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ച നവീകരിച്ച മില്‍മ കോട്ടയം ഡെയറിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഒക്ടോബർ 22 ചൊവ്വാഴ്ച നിര്‍വഹിക്കും. കോട്ടയം ഡെയറി അങ്കണത്തില്‍ വൈകിട്ട് മൂന്നിനാണ് ഉദ്ഘാടനം. കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം പി മുഖ്യപ്രഭാഷണം നടത്തും. മില്‍മ ഫെഡറേഷന് എം ഡി ആസിഫ് കെ യൂസഫ് പദ്ധതി വിശദീകരിക്കും.
എറണാകുളം മേഖലാ യൂണിയന് ചെയര്മാന് എം ടി ജയന്, എം ഡി വില്‍സണ്‍ ജെ പുറവക്കാട്ട്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മില്‍മ ഭരണ സമിതി അംഗങ്ങള്‍, ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍, സഹകരണസംഘം പ്രസിഡന്റുമാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ദേശീയ ക്ഷീരവികസന ബോര്‍ഡ് ദക്ഷിണേന്ത്യയിലെ പ്രോമിസിംഗ് മില്‍ക്ക് യൂണിയനായി എറണാകുളം മേഖലാ യൂണിയനെ തെരഞ്ഞെടുത്തതിന്റെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായം, കേരള സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതി ഫണ്ട്, മേഖലാ യൂണിയന്റെ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് കോട്ടയം ഡെയറി നവീകരിച്ചത്.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]