
ദില്ലി: ദില്ലിയിൽ സ്കൂളില്‍ പൊട്ടിത്തെറി. രോഹിണി ജില്ലയില്‍ പ്രശാന്ത് വിഹാറിലെ സി ആര് പി എഫ് സ്കൂളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 7.50 നാണ് . സ്കൂൾ കെട്ടിടത്തിന് ചേർന്ന സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്ത് വൻ പുകപടലമുണ്ടായി. വലിയ സ്ഫോടന ശ്ബദം കേട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ പ്രദേശത്ത് നിന്നും വെളുത്ത പുക ഉയരുന്നതാണ് കണ്ടത്.
ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലടക്കം തകർന്നു. എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്കൂളിനോട് ചേർന്നുള്ള കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാന് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥികളും ജീവനക്കാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നാട്ടുകാർ വിവമരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറന്‍സിക് സംഘവും സ്കൂളില്‍ പരിശോധന നടത്തി. പ്രദേശത്ത് പരിശോധന തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]