
മലപ്പുറം: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നത്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിൻ്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ലെന്നും പറഞ്ഞു.
വിഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടായിരുന്നു ഈ നിലയിൽ കെ.മുരളീധരൻ പ്രതികരിച്ചത്. പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]