
സ്വന്തം ലേഖിക തിരുവനന്തപുരം: അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതായി വിജിലന്‍സ് കണ്ടെത്തല്‍.
4 ലക്ഷം രൂപയാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കെത്തിയത്.
ഇടനിലക്കാരുടെ ഇടപെടലാണ് പിന്നിലെന്നാണ് സംശയം. അതേസമയം ഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണം തുടരാനും ചികിത്സാസഹായത്തിനായി സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ.
രാജൻ. റവന്യൂ വകുപ്പ് തന്നെയാണ് വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.
പണം അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വേണോയെന്നതിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും.
സി.എം.ഡി.ആർ.എഫിൽ ആകെ ക്രമക്കേടാണെന്ന വാദം ശരിയല്ല. ആരെങ്കിലും ഒരാൾ തെറ്റ് ചെയ്തെന്ന് കരുതി അർഹതപ്പെട്ടവർക്ക് സഹായം നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ സംഘടിതമായ ക്രമക്കേട് നടന്നതായി വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം. ഏജന്റുമാരുടെ പങ്ക് വ്യക്തമാണ്.
The post ആടിനെ വിറ്റതും കുടുക്ക പൊട്ടിച്ചതും സൈക്കിൾ വിറ്റതുമെല്ലാം കട്ടോണ്ടുപോയി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു; ഫണ്ട് വിതരണത്തില്‍ സംഘടിതമായ ക്രമക്കേട്; അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും പണം നൽകിയതായി കണ്ടെത്തൽ; ഏജന്റുമാരുടെ പങ്ക് വ്യക്തമെന്ന് മനോജ് എബ്രഹാം; അന്വേഷണം തുടരാന്‍ വിജിലന്‍സ് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]