.news-body p a {width: auto;float: none;}
മോസ്കോ: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അതിർത്തിയിലെ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാകും ചർച്ച. അതിർത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2020ലെ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം മോദിയും ഷീയും തമ്മിൽ ഔദ്യോഗികമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. ഈ മാസം 22 – 24 വരെ റഷ്യയിലെ കസാനിലാണ് ബ്രിക്സ് ഉച്ചകോടി. മോദിയും ഷീയും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.