
റിലീസിനൊരുങ്ങിയ ‘രാമനും കദീജയും’ സിനിമയുടെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് നിരന്തരം വധഭീഷണിയെന്ന് പരാതി. ഊമക്കത്തായും അജ്ഞാത ഫോൺ സന്ദേശമായുമാണ് ഇടയ്ക്കിടെ വധഭീഷണിയുണ്ടാകുന്നതെന്ന് ദിനേശൻ പറഞ്ഞു. പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.
പൂച്ചക്കാട് കിഴക്കേക്കരയിലുള്ള ദിനേശന്റെ വീട്ടിൽ ഭീഷണിക്കത്ത് കൊണ്ടിട്ടതാണ് തുടക്കം. ഏതാനും ദിവസം മുൻപ് രാത്രിയാണ് ഇതു കൊണ്ടിട്ടത്. ‘ഇതു നിന്റെ അവസാനത്തെ സിനിമയായിരിക്കു’മെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. വാട്സാപ്പ് കോളിലൂടെ പലതവണ ഭീഷണിയുണ്ടായെന്നും ദിനേശന്റെ പരാതിയിൽ പറയുന്നു. കത്ത് കൊണ്ടിട്ടതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ബേക്കൽ ഇൻസ്പെക്ടർ കെ.പി. ഷൈൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]