
തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യ്ക്കെതിരേ വിമര്‍ശനവുമായി നടി മല്ലികാ സുകുമാരന്‍. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ സംഘടനയില്‍ സ്ഥാനമുള്ളൂവെന്നും ‘കൈനീട്ടം’ എന്ന പേരില്‍ നല്കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ടെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടനയില്‍ കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിന് അറിയാം. അമ്മയ്ക്കുള്ളില്‍ പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ‘കൈനീട്ടം’ എന്ന പേരിലുള്ള സഹായത്തില്‍ നിന്ന് അര്‍ഹതപ്പെട്ട പലരെയും മാറ്റിനിര്‍ത്തുകയാണ്. എന്നാല്‍ മാസത്തില്‍ 15 ദിവസവും വിദേശത്ത് പോകുന്നവര്‍ക്ക് ഈ സഹായമുണ്ട് -മല്ലിക പറഞ്ഞു.
അതിജീവിതയായ നടിക്ക് നേരേ അക്രമം നടന്നു എന്നത് നൂറു ശതമാനം സത്യമാണ്. അതിന്റെ പേരിലാണ് ഈ ചര്‍ച്ചകളൊക്കെ തുടങ്ങിയത്. ഏഴുവര്‍ഷം പിന്നിട്ടിട്ടും അക്കാര്യത്തില്‍ അന്വേഷണം എന്തായി എന്ന് സര്‍ക്കാര്‍ പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ പറയാന്‍.
ഇപ്പോള്‍ ആരൊക്കെയോ ചാനലുകളിലും മൈക്കുകിട്ടുമ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാന്‍ അവസരം കിട്ടാന്‍ ഹോട്ടല്‍ മുറികളില്‍ അഞ്ചും ആറും തവണ പോകുന്നതെന്തിനാണ്? മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യതവണതന്നെ വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതു പോലെയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്നും മല്ലിക പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]