
പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തതിന് വ്യാപക വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് നടി അനാർക്കലി മരക്കാർ. തൻ്റെ വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കിയെന്നും അനാർക്കലി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനാർക്കലിയുടെ പ്രതികരണം. അനാർക്കലിയുടെ പിതാവ് നിയാസിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
‘ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു ആ പോസ്റ്റ്. അവര്‍ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നിൽക്കാതിരിക്കേണ്ട ആവശ്യം എനിക്കുമില്ല. എനിക്ക് രണ്ടുപേരും ഒരുപോലെയാണ്.
വാപ്പ ജീവിതത്തിൻ്റെ പുതിയൊരു തുടക്കത്തിൻ്റെ ഭാഗമാവുക എന്നുള്ളതാണ് ഞാൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി. ഞാൻ നിക്കാഹ് സ്റ്റോറി ആയി ഇടുമ്പോൾ എനിക്കറിയാമായിരുന്നു ഇതൊരു പുതിയ സംഭവമാണെന്ന്. ഞാൻ വാപ്പയുടെ കല്യാണത്തിന് ഇരിക്കുന്നത് ആളുകൾക്ക് അംഗീകരിക്കാൻ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഇത് വളരെ സാധാരണമായ കാര്യമാണെന്ന് എനിക്ക് അറിയിക്കണമായിരുന്നു.
ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. പുതിയൊരു സ്ത്രീയുമായി അദ്ദേഹം ജീവിതം തുടങ്ങുമ്പോൾ ആ സന്തോഷത്തിൻ്റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്ന് കരുതിയാണ് വീഡിയോയും സ്റ്റോറിയും ഒക്കെ ആ സമയത്ത് പോസ്റ്റ് ചെയ്തത്’, അനാർക്കലി പറഞ്ഞു.
30 വർഷം ഒന്നിച്ചു ജീവിച്ചു, വാപ്പയുടെ വിവാഹത്തിൽ …
ലാലി പി ആയിരുന്നു നിയാസിന്റെ ആദ്യ ഭാര്യ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ലാലി ശ്രദ്ധ നേടിയിരുന്നു. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തുന്നത്. അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരക്കാർ, നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]