
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും ഭക്ഷ്യസുരക്ഷ വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും റസ്റ്റോറന്റുകളിൽ നിന്നും മറ്റും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റസ്റ്റോറന്റുകൾ മാത്രമല്ല പല തെരുവ് ഭക്ഷണ കച്ചവടക്കാരുടെയും ശുചിത്വ നിലവാരം ആശങ്ക ഉയർത്തുന്നതാണ്.
അടുത്തിടെ, അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മാവിൽ ഹാർപിക് കലർത്തി അത് കാലുകൊണ്ട് ചവിട്ടി കുഴക്കുന്ന രണ്ട് ഗോൾഗപ്പ വിൽപ്പനക്കാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയെ രോഷം കൊള്ളിച്ചത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ജാർഖണ്ഡിലെ ഗർവാ മേഖലയിൽ നിന്നുള്ളതായിരുന്നു ആശങ്കപ്പെടുത്തുന്ന ഈ വീഡിയോ. രണ്ട് പേർ നഗ്നമായ കാലുകൊണ്ട് ഗോൾഗപ്പയ്ക്ക് മാവ് കുഴക്കുന്നത് വീഡിയോയിൽ കാണാം. തയ്യാറാക്കിയ ഗോൾഗപ്പയുടെ നിരവധി പാക്കറ്റുകൾ സമീപത്ത് കിടക്കുന്നതും കാണാം. വീഡിയോ ക്ലിപ്പ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്യപ്പെട്ടതോടെയാണ് ആരോഗ്യ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇവർക്കെതിരെ കേസ് എടുത്തത്.
ഇരുവരെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അറസ്റ്റിലായ രണ്ടു പ്രതികളും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് എന്നാണ് പൊലീസ് പറയുന്നത്. ഝാൻസി ജില്ലയിലെ സോമ ഗ്രാമത്തിൽ നിന്നുള്ള അരവിന്ദ് യാദവ് (35), ജലൗൺ ജില്ലയിലെ നൂർപൂർ ഗ്രാമത്തിൽ നിന്നുള്ള സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരാണ് അറസ്റ്റിലായത്. അടിക്കടി ഗോൾഗപ്പ കഴിക്കുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോയായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
गुपचुप खाने वाले हो जाएं सावधान! झारखण्ड के गढ़वा का वीडियो सोशल मीडिया पर वायरल
पुलिस ने किया है गिरफ्तार.. जांच जारी #JharkhandNews #Gadwa #Jharkhand pic.twitter.com/0hvOL1tVvT
— Dhananjay Mandal (@dhananjaynews) October 17, 2024
അറസ്റ്റിലായ പ്രതികൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മാവ് കുഴച്ചതിന് പുറമേ അതിൽ രുചിക്കായി ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ചതായും പൊലീസിനോട് സമ്മതിച്ചു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പൊലീസ് അന്വേഷണത്തിൽ പ്രതികൾ ഗോൾഗപ്പയിൽ യൂറിയയും ഹാർപിക്കും (ടോയ്ലറ്റ് ക്ലീനർ) ചേർത്തതായി സമ്മതിച്ചു. സംഭവത്തെ തുടർന്ന് ഇവരുടെ കടയും പൊലീസ് അടപ്പിച്ചു.
ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ, പെരുമാറാൻ അറിയാത്തവരെന്ന് നെറ്റിസൺസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]