
.news-body p a {width: auto;float: none;}
തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വരുന്ന മിക്ക കമന്റുകൾക്കും മറുപടി നൽകുന്നയാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ഇതാണോ പുതിയ ആളെന്നും മറ്റും ചോദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ മോശം കമന്റിട്ട മണിക്കുട്ടൻ എന്നയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. “പെണ്ണുപിടിയൻ” എന്നായിരുന്നു കമന്റ്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.
‘നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് എനിക്ക് മനസിലായി. പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങൾ മണിമണ്ടൻ വിചാരിക്കുന്നതുപോലെ പിടിക്കാനോ, വളക്കാനോ, ഒടിക്കാനോ കഴിയുന്നൊരു വസ്തുവല്ല. ജീവനുള്ള ഒരു മനുഷ്യനെ ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടി ആയി മാത്രം കഴിയുന്നതിൽ എനിക്ക് അത്ഭുതമില്ല.’- എന്നാണ് ഗോപി സുന്ദറിന്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കമന്റിന്റെയും അതിന് അദ്ദേഹം നൽകിയ മറുപടിയും ഗോപി സുന്ദർ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റായി ഇട്ടിട്ടുണ്ട്. ‘മണി മണ്ടന്മാരെ ഇതിലെ. ഇതാണ് നിങ്ങളുടെ സ്ഥലം. കമോൺ ഡ്രാ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്.