
.news-body p a {width: auto;float: none;}
ബീജിംഗ്: ചൈനീസ് അക്വേറിയത്തിൽ ഭീമൻ തിമിംഗല സ്രാവ് എന്ന പേരിൽ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചത് റോബോട്ടിനെ.! ഷെൻഷെനിലെ ഷിയാവോമെയ്ഷ സീ വേൾഡ് അക്വേറിയത്തിലാണ് സംഭവം. അഞ്ച് വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ഈ മാസം 1നാണ് ഇവിടം വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തത്.
ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലായിരുന്നു പ്രദർശനം. ഇക്കാലയളവിൽ 6,45,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള അക്വേറിയത്തിലേക്ക് ഏകദേശം 1,00,000 സഞ്ചാരികളാണ് എത്തിയത്. ഒരാളിൽ നിന്ന് 40 ഡോളർ വീതം എൻട്രി ഫീസും ഈടാക്കി. പാർക്കിലെ ഏറ്റവും വലിയ ആകർഷണം ലോകത്തെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ് ആയിരുന്നു.
60 അടി വരെ നീളം വയ്ക്കുന്നവയാണ് തിമിംഗല സ്രാവുകൾ. എന്നാൽ ചില സന്ദർശകർ വൈകാതെ തിമിംഗല സ്രാവ് ഒറിജിനൽ അല്ലെന്നും റോബോട്ട് ആണെന്നും തിരിച്ചറിഞ്ഞു. ഇതോടെ ജനങ്ങളെ കബളിപ്പിച്ചതിന് അക്വേറിയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്ന് കാട്ടി നിരവധി പേർ രംഗത്തെത്തി. ചൈനീസ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ രോക്ഷം വ്യാപകമാണ്. അതേ സമയം, വിവാദത്തിനിടെ വിശദീകരണവുമായി അക്വേറിയം അധികൃതർ രംഗത്തെത്തി. തിമിംഗല സ്രാവുകളുടെ വ്യാപാരം നിരോധിക്കുന്ന നിയമങ്ങൾ പാലിച്ച് ലക്ഷക്കണക്കിന് ചൈനീസ് യുവാൻ മുടക്കി നിർമ്മിച്ചതാണത്രെ ഈ റോബോ-സ്രാവിനെ. സന്ദർശകരെ ആകർഷിക്കുകയാണ് റോബോട്ടിലൂടെ ലക്ഷ്യമിടുന്നതെന്നും ആരെയും കബളിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം, ഇതാദ്യമായല്ല ചൈനീസ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകരെ കബളിപ്പിക്കുന്ന തന്ത്രങ്ങൾ പ്രയോഗിക്കുന്നത്. അടുത്തിടെ കറുപ്പും നിറത്തിലെ പെയിന്റടിച്ച ചോ ചോ ഇനത്തിലെ നായകളെ പാണ്ടയെന്ന പേരിൽ പ്രദർശിപ്പിച്ചതിന് തെക്കൻ ചൈനയിലെ ഗ്വാംഗ്ഡോങ്ങ് പ്രവിശ്യയിലെ ഒരു മൃഗശാലയ്ക്ക് നേരെ പ്രതിഷേധം ഉയർന്നിരുന്നു. മേയിൽ ജിയാൻഷൂ പ്രവിശ്യയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.