
ജൂനിയര്‍ എൻടിആര്‍ നായകനായി വന്ന ചിത്രമാണ് ദേവര. ദേവര നിലവില്‍ ആഗോളതലത്തില്‍ ഹിറ്റ് ചിത്രമായി മാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ മാത്രമായി ദേവര 300 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമായി വന്ന ദേവരയ്ക്ക് കന്നഡയില്‍ നേടാനയത് 2.04 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
ജൂനിയര്‍ എൻടിആര്‍ നായകനായി എത്തുന്ന ചിത്രങ്ങള്‍ക്ക് ആരാധകരുള്ള സംസ്ഥാനമാണ് കര്‍ണാടകയിലെ ഭാഷയില്‍ കളക്ഷൻ പ്രതീക്ഷിച്ചത്രയില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. സംവിധാനം കൊരടാല ശിവ നിര്‍വഹിച്ച ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്.
ജൂനിയര്‍ എൻടിആറിനറെ ദേവര 172 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ റിലീസിന് നേടിയതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജൂനിയര്‍ എൻടിആര്‍ സോളോ നായകനായ ചിത്രങ്ങളിലെ എക്കാലത്തെയും വിജയമായി മാറുകയാണ് ദേവര.
ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഛായാഗ്രാഹണം രത്നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു.
കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം.
ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്.
എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്. Read More: തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]