
കോഴിക്കോട്: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മാങ്കാവിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി. കൊയിലാണ്ടി തിരുവങ്ങൂര്‍ അല്അമീന് മഹലില്‍ മൊയ്തീന്‍കുട്ടി(66) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 7500ഓളം രൂപ വില വരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്ഥലത്തെത്തി മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]