
ന്യൂഡൽഹി: ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസായി നിജപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പുള്ള ഫൗണ്ടേഷണൽ സ്റ്റേജായി കണക്കാക്കുന്നത് മൂന്ന് മുതൽ എട്ട് വയസ് വരെയാണ്. ഇതിൽ ആദ്യ മൂന്ന് വർഷം പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളതും പിന്നീടുള്ളത് ഒന്ന്, രണ്ട് ക്ലാസുകൾക്ക് വേണ്ടിയുള്ളതുമാണ്.
പ്രീ-സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് തടസരഹിത പഠനം ഉറപ്പുവരുത്തുന്നതിന് കൂടിയുള്ളതാണ് പുതിയ വിദ്യാഭ്യാസ നയം. അങ്കണവാടികൾ, സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവിടങ്ങളിൽ ഗുണനിലവാരമുള്ള പ്രീ-സ്കൂൾ (3വർഷം) വിദ്യാഭ്യാസം കുട്ടികൾക്ക് പ്രാപ്തമാക്കണം. നയത്തിൽ നിർദേശിക്കുന്ന വിധം കുട്ടികളെ സ്കൂളിൽ ചേർക്കുന്ന പ്രായം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
The post ഒന്നാം ക്ലാസിൽ ചേർക്കണമെങ്കിൽ 6 വയസാകണം; പുതിയ നിർദേശമിങ്ങനെ.. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]