
രജനികാന്ത് നായകനായെത്തിയ ‘വേട്ടയ’നിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ‘മനസിലായോ’ എന്ന ഗാനമുണ്ടാക്കിയ ഓളവും വേട്ടയൻ്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴിതാ വെെറൽ ഗാനത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
രാവും പകലുമായി നിരവധി അണിയറപ്രവർത്തകർ ചേർന്ന് കൂറ്റൻ സെറ്റാണ് ഗാനത്തിനായി ഒരുക്കിയത്. സെറ്റിലേയ്ക്ക് രജനികാന്തും സംഗീത സംവിധായകൻ അനിരുദ്ധ് എത്തുന്നതും വീഡിയോയിലുണ്ട്. കെ. കതിർ ആണ് ചിത്രത്തിൻ്റെ കലാസംവിധായകൻ.
മലയാളവും തമിഴും കലർന്ന വരികളാണ് ‘മനസിലായോ’ എന്ന ഗാനത്തിലുള്ളത്. 2011-ൽ അന്തരിച്ച മലേഷ്യ വാസുദേവനൊപ്പം യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകൻ്റെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് ചിട്ടപ്പെടുത്തിയത്. 27 വർഷത്തിന് ശേഷമാണ് രജനികാന്ത് ചിത്രത്തിൽ മലേഷ്യ വാസുദേവൻ്റെ ആലാപനത്തിൽ ഒരു ഗാനം എത്തുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു രജനികാന്ത് ചിത്രത്തിൽ മലയാളഗാനം അല്ലെങ്കിൽ മലയാളം വരികളുൾപ്പെടുന്ന ഗാനം വരുന്നത്. 1995-ൽ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രത്തിലെ കുളുവാലിലെ എന്ന ഗാനത്തിൽ മലയാളം വരികളുണ്ടായിരുന്നു. എ.ആർ.റഹ്മാനായിരുന്നു ഈ ഗാനത്തിന് ഈണമിട്ടത്.
ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേട്ടയൻ. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബോക്സോഫീസിൽ 250 കോടിയും കടന്ന് കുതിക്കുകയാണ് ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]