
വളരെ മനോഹരമായ ഒരുപാട് ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഈ ഇൻഫ്ലുവൻസറും പങ്കുവച്ചിരിക്കുന്നത്. വീട് എന്നത് പലർക്കും ഇന്ന് ഒരു സ്വപ്നമാണ്. ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചാലും സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കാനാവാത്തവർ അനേകമുണ്ട്. എന്തായാലും, തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ ലോണൊന്നുമില്ലാതെ തന്നെ ഒരു വീട് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ ഇൻഫ്ലുവൻസറായ യുവാവ്.
അനിഷ് ഭഗത് എന്ന ഇൻഫ്ലുവൻസറാണ് ആ സന്തോഷം നിറഞ്ഞ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, രേഷ്മ ദീ സ്വന്തമായി ലോണൊന്നുമില്ലാതെ തന്നെ ഒരു വീട് വാങ്ങിയെന്നാണ്. ഒരു ഹോം ടൂറും രേഷ്മാ ദീ നടത്തുന്നുണ്ട്. ഒപ്പം തന്നെ ഗൃഹപ്രവേശന ചടങ്ങിലെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. കണ്ടന്റ് ക്രിയേഷനിലൂടെയാണ് വീട് വാങ്ങാനുള്ള പണം രേഷ്മാ ദീ ഉണ്ടാക്കിയത് എന്നാണ് ഭഗത് പറയുന്നത്.
ഒന്നരവർഷം മുമ്പാണ് താനും രേഷ്മാ ദീയും ചേർന്ന് സ്വയംപര്യാപ്തതയെ കുറിച്ചും മറ്റും സംസാരിച്ചത്. സ്വന്തം കാലിൽ നിൽക്കാനും സ്വയം പര്യാപ്തത നേടാനുമുള്ള ആഗ്രഹത്തെ കുറിച്ച് അവർ തന്നോട് പറഞ്ഞിരുന്നു. താൻ തന്റെ കണ്ടന്റുകളിൽ അവരേ കൂടി പരമാവധി ഉൾപ്പെടുത്തി. അന്ന് ഒരുപാട് പേർ അതിനെ വിമർശിച്ചിരുന്നു. എന്നാൽ, അതിൽ നിന്നും ഉള്ള ഒരു ഭാഗം ഈ വീടിന് വേണ്ടിയാണ് മാറ്റിവച്ചിരുന്നത്. ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി എന്നും ഭഗത് പറയുന്നു.
View this post on Instagram
ഇത് തന്നിൽ വലിയ അഭിമാനവും സന്തോഷവുമാണ് ഉണ്ടാക്കുന്നത് എന്നാണ് ഭഗത് പറയുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. എത്ര മനോഹരമായ കാര്യം എന്നാണ് പലരും പറഞ്ഞത്. ഒരാൾ പറഞ്ഞത്, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുന്നു എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]