
അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് വെബ് സീരീസ് പുറത്തിറക്കുന്നതായി റിപ്പോർട്ട്. ജാനി ഫയർഫോക്സ് ഫിലീം പ്രൊഡക്ഷൻ ‘ലോറൻസ് എ ഗ്യാങ്സ്റ്റർ സ്റ്റോറി’ എന്ന സീരീസ് ഉടൻ റിലീസ് ചെയ്യുമെന്ന് ന്യൂസ് 18 ആണ് റിപ്പോർട്ടുചെയ്തത്. വെബ്ബ് സീരിസിന്റെ പേരിന് ഇന്ത്യൻ മോഷൻ പിക്ച്ചേഴ്സ് അസോസിയേഷൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഗുണ്ടാസംഘത്തിലേക്ക് എത്തിയെന്നത് എങ്ങനെയെന്നത് ഉൾപ്പെടെ ബിഷ്ണോയിയുടെ ജീവിതമാണ് സീരിസിന്റെ ഇതിവൃത്തം.
യാഥാർഥ സംഭവങ്ങളെ നാടകീയമായി അവതരിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കാനാണ് താൻ ലക്ഷ്യമിടുന്നത് എന്നാണ് പ്രൊഡക്ഷൻ ഹൗസ് മേധാവി അമിത് ജാനി പറയുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത എ ടെയ്ലർ മെർഡർ സ്റ്റോറി, കറാച്ചി ടു നോയിഡ എന്നീ സിനിമകളുടെ ഭാഗമായിരുന്നു ഇദ്ദേഹം. ബിഷ്ണോയിയുടെ ജീവിതത്തിലെ ഏതൊക്കെ സംഭവങ്ങളെയാകും സീരീസിൽ ഉൾപ്പെടുത്തുക എന്നത് കണ്ടുതന്നെ അറിയണം.
ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് സിനിമയെടുക്കാൻ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ തയ്യാറെടുത്തിരിക്കുകയാണെന്ന വാർത്തകളും നേരത്തേ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം ബിഷ്ണോയിയെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. ബിഷ്ണോയിയുടെ അത്ര സൗന്ദര്യം ഇന്ത്യയിലെ ഒരുനടനും ഇല്ലെന്നായിരുന്നു ആർ.ജി.വി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്ണോയിക്ക് നടൻ സൽമാൻ ഖാനോട് തോന്നിയ പകയേക്കുറിച്ച് രാംഗോപാൽ വർമ നേരത്തേ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
സല്മാന് ഖാന് കേസ്; അന്ന് അഞ്ചു വയസ്സുമാത്രമുണ്ടായിരുന്ന ലോറന്‍സ് ബിഷ്ണോയിക്ക് എന്തുകൊണ്ടിത്ര പക?.
ഇതിനുപിന്നാലെയാണ് ബിഷ്ണോയിയുടെ സൗന്ദര്യത്തേക്കുറിച്ച് ആർ.ജി.വി പുകഴ്ത്തിയത്. “ഏറ്റവും വലിയ അധോലോകനായകനെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ഛോട്ടാ രാജനെപ്പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്ണോയിയേക്കാൾ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെ എനിക്ക് ഓർമവരുന്നില്ല”, എന്നായിരുന്നു വർമയുടെ വാക്കുകൾ.
അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ഞെട്ടിരിക്കുകയാണ് ബോളിവുഡ്. സിദ്ദിഖിയെ വെടിവെച്ചുകൊന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ബോളിവുഡ് താരമായ സല്മാന് ഖാന്. സല്മാന് ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പു നടന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബാബാ സിദ്ദിഖിയെ വെടിവെച്ചു കൊല്ലുന്നത്.
എന്നാല്‍, സല്‍മാനെ മാത്രമല്ല ബോളിവുഡിലെ പലരെയും ഈ സംഘം ലക്ഷ്യമിട്ടേക്കാമെന്ന സൂചനയാണ് മുംബൈ പോലീസ് നല്‍കുന്നത്. അതുകൊണ്ടുതന്നെ താരങ്ങളും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും ജാഗ്രതയിലാണ്. ബോളിവുഡിലെ പലര്‍ക്കും പല സമയങ്ങളിലായി ഭീഷണികള്‍ വന്നിട്ടുണ്ടെങ്കിലും അതൊന്നും ബിഷ്ണോയ് സംഘവുമായി ചേര്ത്തുവെച്ചിരുന്നില്ല.
എന്നാല്‍, അടുത്ത കാലത്തായി ബിഷ്ണോയ് സംഘം നഗരത്തില്‍ പല ഇടപെടലുകളും നടത്തുന്നതാണ് ബോളിവുഡിലേക്കും ഇത് വ്യാപിച്ചേക്കുമെന്ന ഭയംവരാന് കാരണം. ബോളിവുഡിലെ പല താരങ്ങളും ബാബാ സിദ്ദിഖിയുടെ അടുത്ത സുഹൃത്തുക്കളാണ്. സല്മാന് ഖാന്, ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത്, ശില്പ ഷെട്ടി തുടങ്ങിയവരൊക്കെ ഈ സൗഹൃദവലയത്തിലുണ്ട്. ബാബാ സിദ്ദിഖി ജയിച്ചു വരാറുള്ള ബാന്ദ്ര മണ്ഡലത്തിലാണ് ഇവരില്‍ ഭൂരിപക്ഷം പേരുടെയും വീടുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]