
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കളക്ടറേറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മറവിലും ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി.
ഏജന്റുമാര്‍ മുഖേന അനര്‍ഹര്‍ക്ക് ധനസഹായം നല്കി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.
കളക്ടറേറ്റില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മറവിൽ ധനസഹായം ഏര്‍പ്പാടാക്കി നല്‍കുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
ധനസഹായം നല്‍കിയതായി കാണിച്ച 13 അപേക്ഷകരെ വിളിച്ചുനടത്തിയ അന്വേഷണത്തില്‍ മൂന്ന് അപേക്ഷകര്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവര്‍ക്കും പണം നല്‍കിയതായാണ് കളക്ടറേറ്റിലെ രേഖകളിലുള്ളത്.
മുണ്ടക്കയം സ്വദേശി, കോട്ടയം, ഇടുക്കി കളക്ടറേറ്റുകളില്നിന്ന് ഹൃദ്രോഗത്തിന് രണ്ട് തവണയായി 15,000, രൂപയും കോട്ടയത്തുനിന്ന് കാന്‍സര്‍ ചികിത്സയ്ക്ക് പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്
വാങ്ങിയതായി കണ്ടെത്തി.
സഹായ അപേക്ഷയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടറാണ്.
മറ്റൊരു അപേക്ഷയില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ നമ്ബര്‍ അപേക്ഷകന്റേതല്ലെന്ന് കണ്ടെത്തി. കളക്ടറേറ്റിലെ ദുരുതാശ്വാസനിധി കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള സ്വാധീനമുപയോഗിച്ചാണ് ഏജന്റുമാര്‍ ധനസഹായം തരപ്പെടുത്തി നല്‍കുന്നത്. ഇത്തരം അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജമാണ്.
അപേക്ഷകളില്‍ വ്യക്തിയുടെ വിവരങ്ങൾക്ക് പകരം ഏജന്റിന്റെ ഫോൺ നമ്പർ ആണ് നല്‍കുന്നത്. ലഭിക്കുന്ന തുകയുടെ പകുതിയും ഏജന്റുമാര്‍ കൈക്കലാക്കും.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്.വിവരങ്ങള്‍ സെക്ഷന്‍ ഉദ്യോഗസ്ഥരില്‍നിന്ന് ചോര്‍ത്തിയെടുത്തും അപേക്ഷകരെ സ്വാധീനിച്ചും തട്ടിപ്പ് നടത്തുന്നതായും, ഇതില്‍ ഉദ്യോഗസ്ഥരും തുക കൈപ്പറ്റുന്നുണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു.
ചില ഡോക്ടര്‍മാര്‍ പണംവാങ്ങി ഇത്തരം ഏജന്റുമാര്‍ക്ക് സ്ഥിരമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. വ്യക്തമായ പരിശോധന നടത്തുകയോ രോഗികളെ കാണുകയോ ചെയ്യാതെയാണ് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്
അക്ഷയ സെന്ററിലൂടെ നല്കുന്ന അപേക്ഷകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ശരിയായ പരിശോധന നടത്താതെ റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വിജിലന്‍സ് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
The post ഇങ്ങനെയൊക്കെ ചെയ്യാമോ…! കോട്ടയം കളക്ടറേറ്റില്‍ ദുരിതാശ്വാസനിധിയുടെ മറവിൽ ഉദ്യോഗസ്ഥരുടെ തട്ടിപ്പ്; ഏജന്റുമാര്‍ മുഖേന അനര്‍ഹര്‍ക്ക് ധനസഹായം നല്കി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു ; ഹൃദ്രോഗത്തിന് സഹായ അപേക്ഷയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടർ ; ധനസഹായം നല്‍കിയതായി കാണിച്ച 13 അപേക്ഷകരിൽ പലർക്കും പണം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ; കളക്ടറേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്…! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]