
സ്വന്തം ലേഖിക
കോഴിക്കോട്: കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്നയുടെ കുടുംബം.
ഒരു വര്‍ഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്റെ രേഖകള്‍ കൈവശമുണ്ട്. വിവാദമായപ്പോള്‍ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താന്‍ ചികിത്സാ രേഖകളില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് തിരിമറി നടത്തിയെന്ന് മകള്‍ ഷിംന പറഞ്ഞു.
ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ചികിത്സയ്ക്കായി സജ്നയെ ബന്ധുക്കള്‍ നാഷണല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി പി. ബഹിര്‍ഷാന്റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചതോടെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
ഇന്നലെയാണ് സര്‍ജറി പൂര്‍ത്തിയായത്. ഇന്ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജ്ന അറിയുന്നത്.
വലത് കാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം. എന്നാല്‍ സ്കാനിംഗ് റിപ്പോര്‍ട്ട് അടക്കം ആവശ്യപ്പെട്ടപ്പോള്‍ മറുപടി ഇല്ല. ബന്ധുക്കള്‍ വിശദീകരണം ചോദിപ്പോള്‍ മറുപടിയില്ലാതെ തലകുനിച്ച് ഇരിക്കുകയാണ് ഡോക്ടര്‍ ചെയ്തത്.
മാനേജ്മെന്റുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്നും ബന്ധുക്കളോട് ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു. തെറ്റുപറ്റിയെന്ന് ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ പി. ബഹിര്ഷാന് സമ്മതിച്ചതായി ബന്ധുക്കള്‍ പറയുന്നു. ആശുപത്രിക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ബന്ധുക്കള്‍.
The post കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി സജ്നയുടെ കുടുംബം; ചികിത്സാ രേഖകളില്‍ ആശുപത്രി മാനേജ്മെന്റ് തിരിമറി നടത്തിയെന്നും ആരോപണം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]