
മുംബൈ ∙ ഐപിഎലിൽ അടുത്ത സീസണിലേക്കുള്ള മെഗാ ലേലത്തിനു മുന്നോടിയായി താരങ്ങളെ നിലനിർത്താനുള്ള സമയപരിധി അവസാനിക്കാനിരിക്കെ സൂചനകൾ പുറത്തുവിട്ട് ടീമുകൾ. ഏറ്റവും ആകാംക്ഷയുള്ള മുംബൈ ഇന്ത്യൻസിന്റെ കാര്യത്തിലടക്കം ഏറെക്കുറെ തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ. മുൻ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവരെ നിലനിർത്താനാണ് മുംബൈയുടെ തീരുമാനം. കൂടാതെ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെം മുംബൈ നിലനിർത്തും. ഇഷാൻ കിഷൻ, തിലക് വർമ ഉൾപ്പെടെയുള്ള താരങ്ങളെ ലേലത്തിൽ തിരിച്ചു പിടിക്കാനും മുംബൈ ആലോചിക്കുന്നുണ്ട്. ഈ മാസം 31 ആണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നൽകേണ്ട അവസാന തീയതി.
ന്യൂസീലൻഡ് 402 റൺസിന് ഓൾഔട്ട്; ഇന്ത്യയ്ക്കെതിരെ 356 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്
Cricket
കഴിഞ്ഞ സീസണിൽ ബാറ്റിങ് വെടിക്കെട്ട് നടത്തിയ ബാറ്റർമാരായ ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ തുടങ്ങിയവരെ നിലനിർത്താനാണ് സൺറൈസേഴ് ഹൈദരാബാദിന്റെ ആലോചന. 23 കോടി രൂപയ്ക്കാണ് ദക്ഷിണാഫ്രിക്കൻ താരമായ ക്ലാസനെ സൺറൈസേഴ്സ് നിലനിർത്തുന്നതെന്നാണ് സൂചന. നിലനിർത്തുന്ന ആദ്യ താരത്തിന് 18 കോടി രൂപയാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ നിശ്ചയിച്ചിരിക്കുന്ന തുക. യഥാക്രമം 14, 11 കോടി രൂപയാണ് രണ്ടു, മൂന്നു സ്ഥാനങ്ങളിൽ നിലനിർത്തുന്ന താരങ്ങൾക്ക്. എന്നാൽ ആകെ തുക കണക്കുകൂട്ടുമ്പോൾ ഈ തുകയ്ക്കുള്ളിൽ നിന്നാൽ മതിയെന്നാണ് സണ്റൈസേഴ്സിന്റെ ഈ നീക്കം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഫ്രാഞ്ചൈസിയുമായി ഇടഞ്ഞ് നിൽക്കുന്ന കെ.എൽ.രാഹുലിനെ ലക്നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയേക്കില്ല. കരിബീയൻ താരം നിക്കോളാസ് പുരാനാണ് ലക്നൗ ആദ്യ പരിഗണന നൽകുന്നത്. മായങ്ക് യാദവ്, അൺക്യാപ്ഡ് താരങ്ങളായ ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെയും ലക്നൗ ഒപ്പം നിർത്തിയേക്കും. ഒരു താരത്തെ മാത്രമാണ് പഞ്ചാബ് കിങ്സ് നിലനിർത്തുകയെന്നാണ് സൂചന. ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ മാത്രം നിലനിർത്തി ടീമിനെ മൊത്തത്തിൽ പൊളിച്ചെഴുതാനാണ് പഞ്ചാബിന്റെ നീക്കം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത അൺക്യാപ്ഡ് താരങ്ങളായ ശശാങ്ക് സിങ്, അശുതോഷ് ശർമ എന്നിവരെയും പഞ്ചാബ് കൈവിട്ടേക്കില്ല.
ഐപിഎൽ ടീമുകളും നിലനിർത്തുന്ന താരങ്ങളും
∙ മുംബൈ ഇന്ത്യൻസ്
1. രോഹിത് ശർമ
2. ജസ്പ്രീത് ബുമ്ര
3. സൂര്യകുമാർ യാദവ്
4. ഹാർദിക് പാണ്ഡ്യ
∙ ഡൽഹി ക്യാപിറ്റൽസ്
1. ഋഷഭ് പന്ത്
2. അക്ഷർ പട്ടേൽ
3. കുൽദീപ് യാദവ്
∙ പഞ്ചാബ് കിങ്സ്
1. അർഷ്ദീപ് സിങ്
∙ ലക്നൗ സൂപ്പർ ജയന്റ്സ്
1. നിക്കോളാസ് പുരാൻ
2. മായങ്ക് യാദവ്
3. ആയുഷ് ബദോനി/മൊഹ്സിൻ ഖാൻ
∙ ചെന്നൈ സൂപ്പർ കിങ്സ്
1. രവീന്ദ്ര ജഡേജ
2. ഋതുരാജ് ഗെയ്ക്വാദ്
3. ശിവം ദുബെ
4. എം.എസ്.ധോണി
∙ ഗുജറാത്ത് ടൈറ്റൻസ്
1. ശുഭ്മാൻ ഗിൽ
2. റാഷിദ് ഖാൻ
∙ സൺറൈസേഴ്സ് ഹൈദരാബാദ്
1. പാറ്റ് കമ്മിൻസ്
2. അഭിഷേക് ശർമ്മ
3. ഹെൻറിച്ച് ക്ലാസൻ
∙ രാജസ്ഥാൻ റോയൽസ്
1. സഞ്ജു സാംസൺ
2. റിയാൻ പരാഗ്
3. ധ്രുവ് ജുറേൽ
∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
1. ശ്രേയസ് അയ്യർ
2. ആന്ദ്രെ റസ്സൽ
3. സുനിൽ നരെയ്ൻ
4. ഹർഷിത് റാണ
∙ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
1. വിരാട് കോലി
2. ഫാഫ് ഡുപ്ലെസിസ്
3. മുഹമ്മദ് സിറാജ്
English Summary:
IPL Auction 2025: Full list of all players retained by all IPL teams
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]