
ഇന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ തരംഗം തീർത്ത ചിത്രങ്ങളായിരുന്നു ബാഹുബലി ദി ബിഗിനിങ്ങും ബാഹുബലി ദി കൺക്ലൂഷനും. ബാഹുബലി 2-ന് ശേഷം തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ ബാഹുബലിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് സ്ഥിരീകരണം നൽകുകയാണ് കങ്കുവയുടെ നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജ. കങ്കുവയുടെ പ്രചാരണ പരിപാടിക്കിടയിലാണ് ജ്ഞാനവേൽ രാജ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാഹുബലി 3 പണിപ്പുരയിലാണെന്ന് ജ്ഞാനവേൽ രാജ വെളിപ്പെടുത്തി. അടുത്തിടെ ബാഹുബലിയുടെ അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്യുന്നതിനിടെയാണ് താൻ ഈ വാർത്ത അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബാഹുബലിയുടെ മൂന്നാം ഭാഗം ആസൂത്രണ ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച സിനിമാക്കാരുമായി ചർച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. അവർ ബാഹുബലി ഒന്നും രണ്ടും അടുത്തടുത്തായി ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം ബാഹുബലി 3 ആസൂത്രണം ചെയ്യുകയാണ്.’- ജ്ഞാനവേൽ രാജ പറഞ്ഞു.
രാജ്യത്തെയാകെ ഇളക്കിമറിച്ച വിജയമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടേത്. പ്രഭാസ്, അനുഷ്ക, തമന്ന, റാണ ദഗ്ഗുപതി, രമ്യ കൃഷ്ണൻ, സത്യരാജ് തുടങ്ങിയവരെ അണിനിരത്തി രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്. നേരത്തെ ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാകാമെന്ന തരത്തിൽ സംവിധായകൻ രാജമൗലിയും സൂചനകൾ നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]