
തിരുവനന്തപുരം : വയനാട്ടിൽ യുഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരി. വയനാട്ടിൽ മുൻപ് മത്സരിച്ചുളള അനുഭവങ്ങൾ ശക്തമാണ്. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
”വയനാട്ടിൽ നേരത്തെ മത്സരിച്ചപ്പോൾ 20400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസിൽ വച്ചുകൊണ്ട് ജയിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരം. പ്രിയങ്ക ഗാന്ധി പരാജയപ്പെടും. നേരത്തെ ഇന്ദിരാ ഗാന്ധി, രാഹുൽഗാന്ധി കെ കരുണാകരൻ എല്ലാവരും പരാജയപ്പെട്ടിട്ടുണ്ട്.
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മോകേരിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. എക്സിക്യൂട്ടീവിന്റെ തീരുമാനം കൗൺസിൽ അംഗീകരിച്ചു”. മണ്ഡലത്തെ നന്നായി അറിയുന്ന ആളാണ് സ്ഥാനാർഥിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
‘സിപിഎമ്മിന് ലജ്ജയില്ലേ’, ഇതുവരെ കൊത്തിവലിച്ച നാവെടുത്ത് വായിൽ വയ്ക്കുന്നവർ എന്ത് വൃത്തികേടും ചെയ്യും: സുധാകരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]