
പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ വിയോഗം നാട്ടുകാരുടെ നഷ്ടമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ പി.ബി നൂഹ്. വെളളപ്പൊക്കത്തിന്റെയും കൊവിഡിന്റെയും കാലത്തും ശബരിമല മണ്ഡല വിളക്ക് കാലത്തും നവീൻ ബാബുവിനൊപ്പം ജോലി ചെയ്തിരുന്നു. ജോലികൾ 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഒരു പണിയേൽപ്പിച്ചാൽ പണി ചെയ്ത് തീർത്തിട്ടാണ് വരിക. അതിലൊരു ചോദ്യവും പറച്ചിലുമില്ല. പരാതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും പി.ബി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചു. നവീൻ ബാബുവിന്റെ മരണം നാടിന്റെ നഷ്ടമാണ്. അങ്ങനത്തെയൊരാളാണ് പോയത്. പോയത് നാട്ടുകാർക്കാണ് അല്ലാതെന്ത് പറയാനാണെന്നും പി.ബി നൂഹ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]