
ബെംഗളൂരു∙ ഇന്ത്യ– ന്യൂസീലൻഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കിവീസ് ബാറ്റർ ഡെവോൺ കോൺവെയെ സ്ലെഡ്ജ് ചെയ്ത് പേസർ മുഹമ്മദ് സിറാജ്. ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 15–ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നാം പന്തിൽ കോൺവെ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്ത് കോൺവെ പ്രതിരോധിച്ചുനിന്നെങ്കിലും ഓടിയെത്തിയ സിറാജ് ന്യൂസീലൻഡ് ബാറ്ററെ തുറിച്ചുനോക്കുകയായിരുന്നു.
ഇതെന്ത് ബാറ്റിങ്? വന്നപോലെ മടങ്ങി കോലി, സർഫറാസ്, രാഹുൽ, ജഡേജ, അശ്വിൻ; ബൗണ്ടറിയടിച്ചത് മൂന്നു പേർ
Cricket
പിന്നീട് രൂക്ഷഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. സിറാജിനു മറുപടി നൽകിയ ശേഷം കോൺവെ ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ന്യൂസീലൻഡ് താരങ്ങൾ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി സിറാജിന്റെ സ്ലെഡ്ജിങ്.
ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ് കിവീസ് ബാറ്റിങ് തുടരുന്നത്. 70 പന്തുകൾ നേരിട്ട കോൺവെ 64 റൺസുമായി പുറത്താകാതെനിൽക്കുന്നു.
pic.twitter.com/9dLg5ayDXh
— Drizzyat12Kennyat8 (@45kennyat7PM) October 17, 2024
English Summary:
Mohammed Siraj loses cool, engages in verbal altercation with Devon Conway
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]