
ദിവസവും രണ്ട് മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ദിവസവും രണ്ട് മുട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമെല്ലാം മുട്ട പതിവാക്കുന്നത്. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു.
വിറ്റാമിൻ ഡിയും കാത്സ്യവും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി, ഇ, ല്യൂട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. കാഴ്ച ശക്തി കൂട്ടുന്നതിനും മാക്യുലർ ഡീജനറേഷനെ ചെറുക്കുന്നതിനും മുട്ട സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]