സ്വന്തം ലേഖകൻ
ദില്ലി: കുട്ടിയുടെ പിതൃത്വം സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന് സുപ്രീംകോടതി.
ദമ്പതികൾ തമ്മിൽ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കുകയും വിവാദം പരിഹരിക്കാൻ വേറെ വഴി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഡിഎൻഎ പരിശോധന നടത്താൻ പാടുള്ളുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ രക്ഷിതാക്കൾ ഇരുവരുടെയും സമ്മതത്തോടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ കഴിയുമോയെന്ന നിയമപ്രശ്നമാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന നടത്താനുള്ള മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]