
വയറിന്റെ ഭിത്തിയിലുള്ള പേശികള്‍ക്ക് ദൗര്‍ബല്യം സംഭവിക്കുമ്പോള്‍ ഉള്ളിലെ കുടല് മുതലായ അവയവങ്ങള്‍ പുറത്തേക്ക് തള്ളി വരുന്നതാണ് ഹെര്‍ണിയ എന്ന അവസ്ഥ.
ഭാരം ഉയര്‍ത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികള്‍ ചെയ്യുമ്പോഴുമൊക്കെ ഹെര്‍ണിയ ഉള്ള ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും.
സമയബന്ധിതമായി വൈദ്യസഹായം ആവശ്യമുള്ള ഒരു അവസ്ഥയാണ് ഹെര്‍ണിയ. വയറിന്റെ പേശീ ദൗര്‍ബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തില്‍ വേദന ഇല്ലാത്തതുമായിരിക്കും.
പക്ഷേ, പിന്നീട് തുടര്‍ച്ചയായി വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ തുടങ്ങും. ഹെര്‍ണിയ പുറത്തേക്ക് തള്ളി വരുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുമെങ്കിലും കിടക്കുമ്പോഴും കൈ കൊണ്ട് പതുക്കെ അമര്‍ത്തുമ്പോഴും മുഴ ഉള്ളിലേക്ക് പോകും.
പലരും ഇതിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാല്‍ ഹെര്‍ണിയയുടെ പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. ഇന്‍ഗ്വിനല്‍ (ഗ്രോയിന്‍) ഹെര്‍ണിയ, ഫെമറല്‍ ഹെര്‍ണിയ, പൊക്കിള്‍ ഹെര്‍ണിയ, ഹിയാറ്റല്‍ ഹെര്‍ണിയ എന്നിങ്ങനെ നിരവധി തരം ഹെര്ണിയകളുണ്ട്. പ്രായം, പരിക്ക് മൂലമുള്ള വയറിനുണ്ടാകുന്ന ക്ഷതം, പാരമ്പര്യം, മലബന്ധം, ആവര്‍ത്തിച്ചുള്ള ചുമ, പെട്ടെന്നുള്ള ഭാരക്കൂടുതല്‍ എന്നിവയാണ് ഹെര്ണിയയിലേക്ക് നയിക്കുന്ന അപകട ഘടകങ്ങള്‍.
ലോകമെമ്പാടും നടത്തുന്ന ഏറ്റവും സാധാരണമായ ശസ്ത്രക്രിയയാണ് ഹെര്‍ണിയ ശസ്ത്രക്രിയ. നിങ്ങളുടെ അടിവയറ്റില്‍ വീക്കമോ നീര്‍ക്കെട്ടോ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഉടന്‍ തന്നെ ഒരു സര്‍ജനെ സമീപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]