തിരുവനന്തപുരം: ബസ് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകൾ നിരത്തിലിറങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. എയർ കണ്ടീഷൻ, എഐ, ഫ്രീ വൈഫൈ, പുഷ് ബാക്ക് സീറ്റുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെഎസ്ആർടിസിയുടെ വരവ്.
മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കാൻ സഹായിക്കും. മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ ബസിൽ ഉണ്ട്. 40 സീറ്റുകളാണ് ബസിൽ ആകെ ഉള്ളത്.
കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ബസ് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നിരത്തിലിറക്കുന്ന എയര്‍ കണ്ടീഷന്‍ ഉള്ള ബസുകളില്‍ സൗജന്യ വൈഫൈ ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി ബസ് യാത്രകൾ സ്മാർട്ട് ആക്കുന്നത് വഴി ഏറ്റവും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ പി. എസ് പ്രമോജ് ശങ്കർ ഐഒഎഫ്എസ്, കരിക്കകം വാർഡ് കൗൺസിലർ ഡി.ജി കുമാരൻ തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ വച്ച് സർവീസ് ഓപ്പറേഷനിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച 10 കെഎസ്ആർടിസി ഡിപ്പോകളിലെ യൂണിറ്റ് ഓഫീസർമാർക്ക് ഗതാഗത മന്ത്രി ഉപഹാരം നൽകുകയും ചെയ്തിരുന്നു.
READ MORE: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു, ഒപ്പം മൂന്ന് മാസത്തെ കുടിശികയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]