
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്.
ആശ്രമത്തിന് മുന്നില്‍ ‘ഷിബുസ്വാമിക്ക് ആദരാഞ്ജലികള്‍ ‘ എന്നെഴുതിയ റീത്ത് കൊണ്ടുവച്ചത് താനാണെന്ന് കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയതായാണ് വിവരം. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ നാല് വര്‍ഷം നീണ്ട
അന്വേഷണത്തിനൊടുവിലാണ് ആദ്യമായി ഒരു അറസ്റ്റ് നടക്കുന്നത്. വിജിലേഷെന്ന സുഹൃത്തിൻറെ പൾസർ ബൈക്ക് തിരുമലയിലുള്ള ഒരു വർക്ക്ഷോപ്പിൽ കണ്ടുപോയി 2500 നൽകി ശബരീഷ് പൊളിച്ചുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ശബരീഷ് ഒളിവിലാണ്. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ, സന്ദീപാനന്ദഗിരി മുൻ അന്വേഷണ സംഘങ്ങളെ വിമർശിച്ചു.
നാലാമത്തെ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇനിയും പ്രതികളുണ്ടെന്ന സൂചന പൊലീസ് നൽകുന്നു.
എന്നാൽ വർഷങ്ങൾക്കിടപ്പുറമുള്ള കേസിൽ തെളിവുകൾ കൂട്ടിയോജിപ്പിച്ച് കുറ്റപത്രം നൽകുക ക്രൈംബ്രാഞ്ചിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. The post ‘ഷിബുസ്വാമിക്ക് ആദരാഞ്ജലികള്‍ ‘ എന്നെഴുതിയ റീത്ത് കൊണ്ടുവച്ചത് താനാണ് ;സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തൽ; കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]