പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം “സന്തോഷ് ട്രോഫി” പ്രഖ്യാപിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗുരുവായൂരമ്പലനടയിലിന് ശേഷം വീണ്ടും പൃഥ്വിരാജ് – വിപിൻ ദാസ് കോംമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ് കോംമ്പോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022ൽ പുറത്തിറങ്ങിയ “ഗോൾഡ്” ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.
നേരത്തെ ഡ്രൈവിങ് ലൈസൻസ്, ജനഗണമന, കടുവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങി വമ്പൻ വാണിജ്യവിജയം നേടിയിരുന്നു. ഗുരുവായൂരമ്പലനടയിലിന് ശേഷം പൃഥ്വിരാജുമായി വീണ്ടുമൊരു ചിത്രം ചെയ്യുമെന്ന് വിപിൻ ദാസ് നേരത്തെ പറഞ്ഞിരുന്നു.
പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ പുതിയ സർപ്രൈസ് പുറത്തുവിടുമെന്ന് ലിസ്റ്റിൻ സ്റ്റീഫനും നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും. ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ , പി .ആർ. ഒ-വിപിൻ കുമാർ, ഡിജിറ്റൽ പി.ആർ ആഷിഫ് അലി & പൊഫാക്റ്റിയോ, അഡ്വെർടൈസിങ് – ബ്രിങ്ഫോർത്ത് മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

