
.news-body p a {width: auto;float: none;}
സലിം കുമാറിനെ കുറിച്ച് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ് പറഞ്ഞ രസകരമായി ഒരു സംഭവമുണ്ട്. രമേശ് പിഷാരടിയാണ് ഈ കഥ തന്നോട് പറഞ്ഞത് എന്ന മുഖവുരയോടെയാണ് ആനന്ദബോസ് പറഞ്ഞു തുടങ്ങിയത്. ”സലിം കുമാറിനെ കുറിച്ച് പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കി വിട്ടതാണോ എന്ന് എനിക്കറിയില്ല. കഥയെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് പിഷാരടിയെ ആണ്. കഥയില്ലായ്മയിൽ നിന്ന് കഥയുണ്ടാക്കുവാൻ ഇത്രയും മിടുക്ക് വേറെ കണ്ടിട്ടില്ല. അതിന് പിഷാരടിക്ക് മാത്രമേ കഴിയൂ. അങ്ങിനെ ഒരു കഥയാണ് ഇനി പറയുന്നത്.
സലിം കുമാർ ഒരു വിദേശ യാത്രയ്ക്ക് പോയിട്ട് വരികയാണ്. ഫ്ളൈറ്റിൽ ഒരു വലിയ പ്രശ്നം. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. എക്കോണമി ക്ളാസ് ടിക്കറ്റുള്ള പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്റ്റ് ക്ളാസിൽ കയറിയിരുന്നു. എയർഹോസ്റ്റസുമാർ വന്ന് പറഞ്ഞിട്ടും മാറാൻ അവർ തയ്യാറായില്ല. ഫ്ളൈറ്റിൽ ആദ്യം കയറിയത് താൻ ആണെന്നും അതുകൊണ്ട് ബാക്കിയുള്ളവർ പിറകിലിരിക്കട്ടെ എന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. ഒടുവിൽ സലിം കുമാർ പ്രശ്നത്തിൽ ഇടപെട്ടു. അദ്ദേഹം ചെന്ന് അവരുടെ ചെവിയിൽ എന്തോ പറഞ്ഞു. വഴക്കാളിയായ ആ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായി എക്കോണമി ക്ളാസിൽ പോയിരുന്നു.
എന്താണ് സലിം കുമാർ ആ സ്ത്രീയോട് പറഞ്ഞതെന്ന് അറിയാൻ മറ്റുള്ളവർക്ക് കൗതുകമായി. സലിം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ അവരോട് പറഞ്ഞു. വേറൊന്നുമല്ല, ചേച്ചി, ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ..പിറകിലത്തേതാണ് ഡൽഹിയിലേക്കുള്ളത്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്കാരം സലിം കുമാറിന് നൽകിയ ചടങ്ങിലായിരുന്നു ബംഗാൾ ഗവർണറുടെ രസകരമായ പ്രസംഗം. നടൻ രമേശ് പിഷാരടിയും ചടങ്ങിൽ എത്തിയിരുന്നു.