
.news-body p a {width: auto;float: none;}
ഇന്ന് ഒരു ക്രെഡിറ്റ് കാർഡെങ്കിലും കൈയിൽ ഇല്ലാത്തവർ ചുരുക്കമായിരിക്കും. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ ഏറ്റവും വലിയ ഉപകാരിയാണ്. ഇത് അറിയാം എന്നതുകൊണ്ടാണ് കൂടുതൽപേരും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം റിവാഡ് പോയിന്റുകളും അതിലൂടെ ലഭിക്കുന്ന ആനുകൂല്യവുമൊക്കെ കണ്ടാണ് കൂടുതൽ പേരും ക്രെഡിറ്റ് കാർഡ് പോക്കറ്റിലാക്കിയത്.
എന്നാൽ ഇനിമുതൽ അത്ര സുഖമുള്ള ഇടപാടായിരിക്കില്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ളത് എന്നാണ് ബാങ്കുകൾ നൽകുന്ന സൂചനകൾ. ഇപ്പോൾ ഉപകാരിയുടെ റോളിലുള്ള ഈ കാർഡുകൾ അധികം വൈകാതെ തന്നെ ബാധ്യതയായേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരും മാസങ്ങളിൽ തന്നെ റിവാർഡ് പ്രോഗ്രാമുകളിലെയും ഫീസ് ഷെഡ്യൂളിലെയും മാറ്റങ്ങൾ ഉൾപ്പെടെയുള്ള അത്ര സുഖകരമല്ലാത്ത പല പരിഷ്കാരങ്ങളും വിവിധ ബാങ്കുകൾ ക്രെഡിറ്റ് കാർഡിന് ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക് തുടങ്ങിയവരാണ് ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തുന്നത്. ഇത്തരം മാറ്റങ്ങളെ സംബന്ധിച്ച് പല ബാങ്കുകളും ഇതിനകം ഉപഭോക്താക്കൾക്ക് അറിയിപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എസ് ബി ഐ കാർഡ്
ചില ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് എസ് ബി ഐ അടുത്തിടെ ഫീസ് കൂട്ടിയിട്ടുണ്ട്. .വൈദ്യുതി ബിൽ പേയ്മെന്റുകൾ,ലോൺ പേയ്മെന്റുകൾ എന്നിവയ്ക്ക് ഈ മാറ്റംബാധകമായിരിക്കും. ഇടപാട് തീയതി മുതൽ പ്രതിമാസം 3.50 ശതമാനം വരെയാണ് ഫിനാൻസ് ചാർജുകളുടെ നിലവിലെ നിരക്ക്.
യൂട്ടിലിറ്റി പേയ്മെന്റ്
ഒരു ബില്ലിംഗ് കാലയളവിൽ നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, 1ശതമാനം ഫീസ് ബാധകമാകും. 2024 ഡിസംബർ 1 മുതൽ ഇത് ബാധകമാണ്. ടെലിഫോൺ, മൊബൈൽ, വൈദ്യുതി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവ കൃത്യസമയത്ത് അടയ്ക്കുന്നത് യൂട്ടിലിറ്റി പേയ്മെന്റുകളിൽ ഉൾപ്പെടുന്നു.
എച്ച്ഡിഎഫ് സി ബാങ്ക്
പല പരിഷ്കാരങ്ങൾക്കു ഒക്ടോബർ 1 മുതൽ പ്രാബല്യമുണ്ട്. ലോയൽറ്റി പ്രോഗ്രാമിലാണ് ഏറ്റവും പ്രധാന മാറ്റം ഉണ്ടായിരിക്കുന്നത്. ആപ്പിൾ ഉൽപ്പന്നങ്ങൾക്കുള്ള റിവാർഡ് പോയിന്റുകൾ ഒരു കലണ്ടർ പാദത്തിൽ ഒരു ഉൽപ്പന്നമാക്കി പരിമിതപ്പെടുത്തിയതും, തനിഷ്ക് വൗച്ചർ റിഡംപ്ഷൻ ഒരു പാദത്തിൽ 50,000 പോയിന്റായി പരിമിതപ്പെടുത്തുന്നതും സുപ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നു. . ഇൻഫിനിയ, ഇൻഫിനിയ മെറ്റൽ കാർഡുകൾക്ക് ഈ അപ്ഡേറ്റുകൾ പ്രത്യേകം ബാധകമായിരിക്കും. ഈ വർഷം ഓഗസ്റ്റ് 1 മുതൽ 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി ഇടപാടുകൾക്ക് 1ശതമാനം ഫീസ് ഈടാക്കുന്നും എന്നതും ഉപഭോക്താക്കൾ ഓർക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഐസിഐസിഐ ബാങ്ക്
സർക്കാരുമായുള്ള ഇടപാടുകൾക്ക് കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ റിവാർഡ് പോയിന്റുകൾ ഒന്നും ലഭിക്കില്ലെന്നതാണ് പ്രധാന മാറ്റം.
50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾക്കും, 10,000 രൂപയിൽ കൂടുതലുള്ള ഇന്ധന ഇടപാടുകൾക്കും 1ശതമാനം ഫീസ് ബാധകമാകും. വാർഷിക ഫീസ് റിവേഴ്സലിന്റെ പരിധി 15 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി താഴ്ത്തിയിട്ടുണ്ട്. ലേറ്റ് പേയ്മെന്റ് ഫീസും പുനഃക്രമീകരിച്ചിട്ടുണ്ട്. കുടിശിക തുകകളുടെ അടിസ്ഥാനത്തിൽ ചാർജുകൾ വ്യത്യാസപ്പെടും.
ലേറ്റ് പേയ്മെന്റ് ഫീസ്
Rs. 100 Nil
Rs. 101 – Rs. 500: Rs. 100
Rs. 501 – Rs. 1,000: Rs. 500
Rs. 1,001 – Rs. 5,000: Rs. 600
Rs. 5,001 – Rs. 10,000: Rs. 750
Rs. 10,001 – Rs. 25,000: Rs. 900
Rs. 25,001 – Rs. 50,000: Rs. 1,100
> Rs. 50,000: Rs. 1,300.