
മനുഷ്യരെ ഞെട്ടിത്തരിപ്പിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. വലിയ അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നവരുടെ വീഡിയോകളും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് പൂജ എന്ന യൂസറാണ്. എക്സിലാണ് (മുമ്പ് ട്വിറ്റർ) വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ റോഡിന്റെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് നടക്കുന്നതാണ്. റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം. സ്ത്രീ എന്തോ കഴിച്ചു കൊണ്ടാണ് നടക്കുന്നത്. പെട്ടെന്ന് മുകളിൽ നിന്നും ഒരു വലിയ വാട്ടർ ടാങ്ക് താഴേക്ക് വീഴുകയാണ്. അത് വീഴുന്നത് സ്ത്രീയുടെ മുകളിലേക്കാണ്. പെട്ടെന്ന് അടുത്തുനിന്നും ആളുകൾ സ്ത്രീയെ രക്ഷിക്കാനായി എത്തുന്നു.
പിന്നീട് കാണുന്നത്, സ്ത്രീ വാട്ടർടാങ്കിന്റെ ഉള്ളിലൂടെ പുറത്തേക്ക് തലയിട്ട് നോക്കുന്നതാണ്. അവർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് അത് കാണുമ്പോൾ മനസിലാവുന്നത്.
Kuch bhi ho khana rukna nahi chahiye..! pic.twitter.com/4220xFA0sJ
— Pooja_1010 (@Dabbu_1010) October 13, 2024
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. രണ്ട് ദിവസം കൊണ്ട് തന്നെ 1.5 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. അതേസമയം, ഇവര്‍ക്ക് ശരിക്കും പരിക്ക് പറ്റിയിട്ടുണ്ടാകുമോ എന്ന് ആശങ്കപ്പെട്ടവരും കുറവല്ല. ഈ സംഭവം നടന്നിരിക്കുന്നത് ഗുജറാത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാറിൽ സെൽഫ് ഡ്രൈവിംഗ് സംവിധാനം, സിനിമ കണ്ടും ഉറങ്ങിയും ഡ്രൈവർ, രൂക്ഷവിമർശനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]