
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു ജ്യോതിർമയി. പട്ടാളം, മീശമാധവൻ, എന്റെ വീട് അപ്പൂന്റേം തുടങ്ങി ഒട്ടനവധി സിനിമകളിൽ ജ്യോതിർമയി മിന്നിത്തിളങ്ങി. ഇതര ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച ജ്യോതിർമയി 2009ന് ശേഷം ബിഗ് സ്ക്രീനിൽ സജീവമായില്ല. ഒരുപക്ഷേ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിലാകും ജ്യോതിർമയിയെ അവസാനമായി മലയാളികൾ കണ്ടത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ജ്യോതിർമയി.
‘ബോഗയ്ന്വില്ല’ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണ് ജ്യോതിർമയി. അതും വേറിട്ട ലുക്കിൽ.
സ്റ്റൈലും സ്വാഗും മേക്കോവറും എല്ലാം മാറ്റി പരീക്ഷിച്ച് ജ്യോതിര്മയി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളം ആണ്.
ഇതുവരെ ഇറങ്ങിയ ‘ബോഗയ്ന്വില്ല’യുടെ പ്രമോഷൻ മെറ്റീരിയലുകളെല്ലാം അത് ഊട്ടി ഉറപ്പിക്കുന്നുമുണ്ട്. താരത്തിന് ഒപ്പം ചാക്കോച്ചനും ഫഹദും ഉണ്ട്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തും. ഭീഷ്മപർവ്വത്തിന് ശേഷം അമൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
റീത്തു എന്ന കഥാപാത്രത്തെയാണ് ജ്യോതിർമയി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ വേളകളിൽ വളരെ ക്യൂട്ട് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് ജ്യോതിർമയി എത്തിയിരിക്കുന്നത്.
തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. ‘സ്തുതി’ ഗാനരംഗത്തിലെ ജ്യോതിർമയിയുടെ ഗെറ്റപ്പ് ചർച്ചയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]