
സഹതാരങ്ങൾക്കൊപ്പം പുതിയ ചിത്രമായ ‘വേട്ടയ്യ’ൻ്റെ വിജയം ആഘോഷിച്ച് സൂപ്പർതാരം രജനികാന്ത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്തിനെ കുറച്ചുദിവസങ്ങൾ മുൻപാണ് ഡിസ്ചാർജ് ചെയ്തത്.
‘വേട്ടയ്യ’ൻ്റെ സംവിധായകൻ ടി.ജി ജ്ഞാനവേൽ, സംഗീത സംവിധായകൻ അനിരുദ്ധ്, ചിത്രത്തിൻ്റ നിർമാതാക്കൾ എന്നിവർക്കൊപ്പമാണ് രജനികാന്ത് ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചത്. ആഗോളതലത്തിൽ 240 കോടിക്ക് മുകളില്‍ കളക്ഷനുമായി കുതിക്കുകയാണ് രജനികാന്ത് ചിത്രം.
അമിതാഭ് ബച്ചന്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ അല്ലിരാജ നിര്‍മ്മിച്ച ‘വേട്ടയ്യന്’ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.
സെപ്റ്റംബര്‍ 30-നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നില്‍ വീക്കമുണ്ടെന്നും രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാന്‍ അയോര്‍ട്ടയില്‍ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]