കൊച്ചി∙ രാജ്യത്തെ വിലക്കയറ്റ സൂചികകൾ മുകളിലേക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 9 മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 5.49 ശതമാനമാണ് സെപ്റ്റംബറിലെ വിലക്കയറ്റത്തോത്. ഓഗസ്റ്റിൽ 3.65 ശതമാനമായിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ വില വൻതോതിൽ ഉയർന്നതാണ് കാരണം. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 5.02 ശതമാനമായിരുന്നു. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ ഡേറ്റ അനുസരിച്ച് ഭക്ഷ്യോൽപന്നങ്ങളുടെ വിലയിലെ വർധന 9.24 ശതമാനമാണ്. ഓഗസ്റ്റിൽ ഇത് 5.66 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളിലെക്കാൾ ഗ്രാമങ്ങളിലാണ് വിലക്കയറ്റം കൂടുതൽ. ഗ്രാമങ്ങളിലെ വിലക്കയറ്റത്തോത് 5.87%. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 1.84 ശതമാനമായും ഉയർന്നു. മുൻമാസം ഇത് 1.31% ആയിരുന്നു. ഭക്ഷ്യോൽപന്നങ്ങളുടെ മൊത്തവിലക്കയറ്റത്തോത് 3.26 ശതമാനത്തിൽ നിന്ന് 9.47 ശതമാനമായും കുതിച്ചുയർന്നു. പച്ചക്കറിവിലക്കയറ്റമാണ് കണക്കുകളിൽ പ്രതിഫലിച്ചത്. പച്ചക്കറി വിലയിൽ 36 ശതമാനമാണു വർധന.
സെപ്.–2023
ഒക്ട്.–2023
നവം.–2023
ഡിസം.–2023
ജനു.–2024
ഫെബ്രു.–2014
മാർച്ച്–2024
ഏപ്രിൽ–2024
മേയ്–2014
ജൂൺ–2024
ജൂലൈ–2024
ഓഗ.–2024
സെപ്.–2024
വിലക്കയറ്റത്തോത് ഉയർന്നേക്കാമെന്ന അനുമാനത്തിലാണ് റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച ചേർന്ന പണനയ അവലോകന യോഗത്തിലും പലിശ നിരക്കുകൾ കുറയ്ക്കാതിരുന്നത്. ചില്ലറവിലക്കയറ്റത്തോത് 4 ശതമാനത്തിൽ താഴെയെത്തിക്കുകയെന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞ 2 മാസങ്ങളിലും ചില്ലറവിലക്കയറ്റത്തോത് റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിലായിരുന്നു. കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്– 5.52%. വിലക്കയറ്റത്തോത് ഏറ്റവും കൂടുതൽ ബിഹാറിൽ 7.5%, കുറവ് ഡൽഹിയിൽ 3.67%.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]